Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകെ.ജി വൺ പ്രവേശനം:...

കെ.ജി വൺ പ്രവേശനം: മന്ത്രാലയം പഴയ സ്​ഥിതി പുനസ്​ഥാപിച്ചു

text_fields
bookmark_border

ദോഹ: രാ​ജ്യ​ത്ത്​ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ​സ്​​കൂ​ളു​ക​ളി​ലെ കെ.​ജി വ​ൺ ക്ലാ​സി​ലെ (കി​ൻ​റ​ർ​ഗാ​ർ​ട്ട​ൻ)  പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​തി​യ ആ​ശ​ങ്ക​ക​ൾ​ക്ക്​ വി​രാ​മ​മാ​യി. നൂ​റു​ക​ണ​ക്കി​ന്​ കു​ട്ടി​ക​ളെ ബാ​ധി​ക്കു​ന്ന  വി​ഷ​യ​ത്തി​ൽ ഖ​ത്ത​ർ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രാ​ല​യ​ത്തി​െ​ൻ​റ ഇ​ട​പെ​ട​ലാ​ണ്​ ര​ക്ഷ​യാ​യ​ത്. നി​ല​വി​ൽ സ്വ​കാ​ര്യ​സ്​ കൂ​ളു​ക​ളി​ലെ കെ.​ജി. വ​ൺ പ്ര​വേ​ശ​നം നേ​ടാ​നു​ള്ള കു​ട്ടി​ക​ളു​ടെ പ്രാ​യം മൂ​ന്ന്​ വ​യ​സ്​ മു​ത​ൽ അ​ഞ്ച്​  വ​യ​സു​വ​രെ​യാ​യി​രു​ന്നു. നാ​ല്​ വ​യ​സും 11മാ​സ​വും 29 ദി​വ​സ​വും എ​ന്ന പ്രാ​യ​പ​രി​ധി​ക്കു​ള്ളി​ലു​ള്ള കു​ട്ടി​ക​ൾ​ക്കാ​ണ്​  കെ.​ജി. പ്ര​വേ​ശ​നം ന​ൽ​കി​യി​രു​ന്ന​ത്. അ​ഞ്ചു​പൂ​ർ​ത്തി​യാ​യ​വ​ർ​ക്ക്​ പ്ര​വേ​ശ​നം ന​ൽ​കി​യി​രു​ന്നി​ല്ല. എ​ന്നാ​ൽ മ​ന്ത്രാ​ല​യം  ക​ഴി​ഞ്ഞ ദി​വ​സം ഇ​റ​ക്കി​യ പു​തി​യ സ​ർ​ക്കു​ല​റി​ൽ ഇ​ത്​ സം​ബ​ന്ധി​ച്ചു​ണ്ടാ​യി​രു​ന്ന പു​തി​യ നി​ർ​ദേ​ശ​മാ​ണ്​  കു​ട്ടി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ആ​ശ​യ​കു​ഴ​പ്പ​ത്തി​ന്​ ഇ​ട​യാ​ക്കി​യ​ത്. വ​യ​സി​െ​ൻ​റ കാ​ര്യ​ത്തി​ൽ ഒ​രു വ​ർ​ഷം കു​റ​വു  വ​രു​ത്തു​ക​യാ​ണ്​ മ​ന്ത്രാ​ല​യം പു​തു​താ​യി ചെ​യ്​​തി​രു​ന്ന​ത്. മേ​ൽ​പ​റ​ഞ്ഞ പ്രാ​യ​പ​രി​ധി​യി​ൽ നി​ന്ന്​ ഒ​രു വ​യ​സി​െ​ൻ​റ  കു​റ​വു​വ​രു​ത്തി മൂ​ന്നു​വ​യ​സു​മു​ത​ൽ നാ​ല്​ വ​യ​സു​വ​രെ പ​രി​മി​ത​പ്പെ​ടു​ത്തി. ഇ​ത്ത​രം കു​ട്ടി​ക​ൾ​ക്ക്​​ മാ​ത്രം കെ.​ജി.  ഒ​ന്നാം ക്ലാ​സി​ൽ പ്ര​വേ​ശ​നം ന​ൽ​കി​യാ​ൽ മ​തി​യെ​ന്നാ​യി​രു​ന്നു പു​തി​യ സ​ർ​ക്കു​ല​റി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്. ഇ​തോ​ടെ  മു​ൻ​കാ​ല​ങ്ങ​ളി​ൽ പി​ന്തു​ട​ർ​ന്നു​വ​ന്ന രീ​തി​യ​നു​സ​രി​ച്ച്​ നാ​ല്​ വ​യ​സും 11മാ​സ​വും 29 ദി​വ​സ​വും വ​രെ പൂ​ർ​ത്തി​യാ​യ  കു​ട്ടി​ക​ൾ​ക്ക്​ പ്ര​വേ​ശ​നം ല​ഭി​ക്കാ​ത്ത സ്​​ഥി​തി​യാ​യി​രു​ന്നു. ഇ​ത്ത​രം കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ പ്ര​വേ​ശ​ന​ത്തി​നാ​യി  അ​ത​ത്​ സ്​​കൂ​ളു​ക​ളി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ്​ ഇ​ക്കാ​ര്യ​ത്തി​ൽ മാ​റ്റം വ​ന്ന കാ​ര്യം അ​റി​യു​ന്ന​ത്.

ഇ​തോ​ടെ പ്രാ​യ​പ​രി​ധി  ആ​കാ​ൻ​കാ​ത്തി​രു​ന്ന കു​ട്ടി​ക​ൾ​ക്ക്​ കെ.​ജി ഒ​ന്നാം​ക്ലാ​സ്​ പ്ര​വേ​ശ​നം സാ​ധ്യ​മാ​കാ​ത്ത അ​വ​സ്​​ഥ​യി​ലാ​യി​രു​ന്നു. ഇ​വ​ർ  ഉ​യ​ർ​ന്ന ക്ലാ​സു​ക​ളി​ൽ നേ​രി​ട്ട്​ പ്ര​വേ​ശ​നം തേ​ടേ​ണ്ട സ്​​ഥി​തി​യാ​യി​രു​ന്നു. നേ​ര​ത്തേ​യു​ള്ള രീ​തി അ​നു​സ​രി​ച്ച്​ കെ.​ജി.  ഒ​ന്നി​ൽ പ്ര​വേ​ശ​നം പൂ​ർ​ത്തി​യാ​ക്കി​യ സ്​​കൂ​ൾ അ​ധി​കൃ​ത​രും പ്ര​യാ​സ​ത്തി​ലാ​യി.ഇ​തോ​ടെ​യാ​ണ്​ സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ​മാ​ർ മ​ന്ത്രാ​ല​യ​വു​മാ​യി ബ​ന്ധ​െ​പ്പ​ട്ട്​ ആ​ശ​ങ്ക അ​റി​യി​ച്ച​ത്. ഇ​തോ​ടെ വ​യ​സ്​  കു​റ​വ്​​വ​രു​ത്തി​യ പു​തി​യ വ്യ​വ​സ്​​ഥ മ​ന്ത്രാ​ല​യം ഒ​ഴി​വാ​ക്കു​ക​യും വ​യ​സി​െ​ൻ​റ കാ​ര്യ​ത്തി​ൽ പ​ഴ​യ രീ​തി ത​ന്നെ  പു​ന​സ്​​ഥാ​പി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ്​ ആ​ശ​ങ്ക​ക​ൾ​ക്കും ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​നും അ​റു​തി​യാ​യ​ത്.

സ്​കൂൾ അവധി മാറ്റം; തീരുമാനം മാറാൻ സാധ്യത കുറവ്​
ദോഹ: സ്വകാര്യ സ്​കൂളുകളുകളുടെ അവധിക്കാലം സംബന്ധിച്ച പുതിയ ഉത്തരവിൽ മന്ത്രാലയം മാറ്റം വരുത്താൻ സാധ്യത കുറവ്​. രാജ്യത്തെ പൊതുഅവധികൾക്ക്​ അനുസരിച്ച്​ സ്വകാര്യസ്​കൂളുകളുടെയും അവധി ക്രമീകരിക്കുകയാണ്​ മന്ത്രാലയത്തി​​​െൻറ ലക്ഷ്യം. 
2018 ജൂ​ലൈ–​ആ​ഗ​സ്​​റ്റ്​ മാ​സ​ത്തി​ലെ വേ​ന​ൽ അ​വ​ധി സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ സ്​​കൂ​ളു​ക​ൾ ജ​നു​വ​രി​യി​ൽ ത​ന്നെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തു​പ്ര​കാ​രം സെ​പ്​​റ്റം​ബ​ർ ആ​ദ്യ​വാ​ര​ത്തി​ലാ​ണ്​ സ്​​കൂ​ളു​ക​ൾ തു​റ​ക്കേ​ണ്ട​ത്. എ​ന്നാ​ൽ ഇ​തി​ന്​ വി​പ​രീ​ത​മാ​യി സ്​​കൂ​ളു​ക​ൾ അ​വ​ധി ക​ഴി​ഞ്ഞ്​ ആ​ഗ​സ്​​റ്റ്​ 29ന്​ ​തു​റ​ക്ക​ണ​മെ​ന്നാണ്​ മന്ത്രാലയം പു​തി​യ ഉ​ത്ത​ര​വ്​ ഇറക്കിയിരുന്നത്. ഇൗ ഉ​ത്ത​ര​വ്​ പ്ര​കാ​രം സ്വ​കാ​ര്യ​സ്​​കൂ​ളു​ക​ളു​ടെ അ​ക്കാ​ദ​മി​ക്​ ക​ല​ണ്ട​ർ 2018 ആ​ഗ​സ്​​റ്റ്​ 29നാ​ണ്​ ആ​രം​ഭി​ക്കു​ക. വ​സ​ന്ത​കാ​ല​ അ​വ​ധി ഏ​പ്രി​ൽ ഏ​ഴി​നും പ​തി​നൊ​ന്നി​നും ഇ​ട​യി​ൽ ആ​രം​ഭി​ക്കും. എ​ന്നാ​ൽ ഏ​​പ്രി​ൽ 11 വ്യാ​ഴാ​ഴ്​​ച​യാ​ണ്. പി​റ്റേ​ന്ന്​ വെ​ള്ളി​യാ​ഴ്​​ച​യും ശ​നി​യാ​ഴ്​​ച​യും വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക്​ പൊ​തു​അ​വ​ധി ദി​ന​ങ്ങ​ളു​മാ​ണ്. ഇ​തി​നാ​ൽ ഏ​പ്രി​ൽ 14നാ​ണ്​ സ്​​കൂ​ളു​ക​ൾ​ക്ക്​ തു​റ​ക്കാ​നാ​കു​ക. 

സ്​​കൂ​ളു​ക​ൾ നേ​ര​ത്തേ ത​ന്നെ പ്ര​ഖ്യാ​പി​ച്ച അ​വ​ധി​ദി​ന​ങ്ങ​ൾ അ​നു​സ​രി​ച്ച്​ പ​ല കു​ടും​ബ​ങ്ങ​ളും നാ​ട്ടി​ലേ​ക്കു​ള്ള വി​മാ​ന​ടി​ക്ക​റ്റു​ക​ൾ ബു​ക്ക്​ ചെ​യ്​​തി​രു​ന്നു. നിലവിലെ സാഹചര്യത്തിൽ വി​മാ​ന​ടി​ക്ക​റ്റു​ക​ൾ കാ​ൻ​സ​ൽ ചെ​യ്യേ​ണ്ട​ സ്​​ഥി​തി​യി​ലാ​യ​തി​നാ​ൽ ഇ​ത്ത​ര​ക്കാ​ർ​ക്ക്​ വ​ൻ സാ​മ്പ​ത്തി​ക ന​ഷ്​​ടം ഉ​ണ്ടാ​കു​ം. ഖ​ത്ത​റി​ലെ മി​ക്ക സ്വ​കാ​ര്യ​സ്​​കൂ​ളു​ക​ളു​ടെ​യും വ​സ​ന്ത​കാ​ല​​ അ​വ​ധി മാ​ർ​ച്ച്​ 14 മു​ത​ൽ ഏ​പ്രി​ൽ നാ​ല്​ വ​രെ​യാ​ണ്. വേ​ന​ല​വ​ധി ജൂ​ലൈ ആ​റി​ന്​ തു​ട​ങ്ങി സെ​പ്​​റ്റം​ബ​ർ ആ​റ്​ വ​രെ​യു​ള്ള ര​ണ്ട്​ മാ​സ​ക്കാ​ല​വു​മാ​ണ്. മാ​ർ​ച്ച്​ മാ​സ​ത്തി​ൽ ത​ന്നെ വ​സ​ന്ത​കാ​ല അ​വ​ധി നി​ല​വി​ൽ ത​ന്നെ ന​ൽ​കി​യ സ്​​കൂ​ളു​ക​ൾ പു​തി​യ ഉ​ത്ത​ര​വ്​ പ്ര​കാ​രം വീ​ണ്ടും ഏ​പ്രി​ൽ മാ​സ​ത്തി​ൽ അ​വ​ധി ന​ൽ​കേ​ണ്ടി വ​രും. ഇ​ത്​ അ​പ്രാ​യോ​ഗി​ക​മാ​ണ്. രാജ്യത്തി​​​െൻറ പൊതു അവധികൾക്കൊത്തുതന്നെ സ്വകാര്യസ്​കൂളുകളുടെയും അവധി ക്രമീകരിക്കുകയാണ്​ മ​ന്ത്രാലയത്തി​​​െൻറ ലക്ഷ്യം. ഇതിനാൽ പുതിയ ഉത്തരവിൽ മാറ്റത്തിന്​ സാധ്യത കുറവാണെന്ന്​ ശാന്തിനികേതൻ ഇന്ത്യൻ സ്​കൂൾ മാനേജിങ്​ കമ്മിറ്റി പ്രസിഡൻറ്​ കെ.സി അബ്​ദുൽലത്തീഫ്​ പ്രതികരിച്ചു. ഏതായാലും ഇക്കാര്യത്തിലും മന്ത്രാലയത്തി​​​െൻറ അന്തിമ ഉത്തരവിനായി കാത്തിരിക്കുകയാണ്​ എല്ലാവരും.  
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmalayalam newskgone
News Summary - kgone-qatar-gulf news
Next Story