'ഓർമകളിൽ കെ.ജി സത്താർ': സംഗീത പരിപാടി 29ന്
text_fieldsഓർമകളിൽ കെ.ജി. സത്താർ’ സംഗീത പരിപാടിയുടെ ലോഗോയും പോസ്റ്ററും പ്രകാശനം നിർവഹിച്ചപ്പോൾ
ദോഹ: ഗുൽ മുഹമ്മദ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ദോഹയിൽ നടക്കുന്ന 'ഓർമകളിൽ കെ.ജി. സത്താർ' സംഗീത പരിപാടിയുടെ ലോഗോയും പോസ്റ്ററും പ്രകാശനം ഐ.സി.സി ഹാളിൽ നടന്ന ചടങ്ങിൽ ഐ.സി.സി പ്രസിഡന്റ് പി.എൻ. ബാബുരാജ് നിർവഹിച്ചു. ഖത്തർ കെ.എം.സി.സി പ്രസിഡന്റ് സാം ബഷീർ, സംസ്‌കൃതി പ്രസിഡന്റ് അഹമ്മദ് കുട്ടി, ഖത്തർ ഇൻകാസ് ഉപദേശക സമിതി ചെയർമാൻ ജോപ്പച്ചൻ തെക്കേക്കൂറ്റ്, ഫോക് ഖത്തർ പ്രസിഡന്‍റ് കെ.കെ. ഉസ്മാൻ, സിറ്റി എക്സ്ചേഞ്ച് പ്രതിനിധി ഷാനിബ്, ഇസ്‍ലാമിക് എക്സ്ചേഞ്ച് പ്രതിനിധി അയ്യൂബ്, മാപ്പിള കലാ അക്കാദമി ഖത്തർ പ്രസിഡന്റ് മുത്തലിബ് മട്ടന്നൂർ, അബ്ദുറൗഫ് കൊണ്ടോട്ടി, ഡോ. സി.എച്ച്. റഷീദ്, അഡ്വ. ജാഫർഖാൻ, മൻസൂർ അലി തുടങ്ങിയവർ ആശംസകൾ നേർന്നു.
സറീന അഹദ്, നിമിഷ നിഷാദ്, ഇ.എം. സുധീർ, നൗഷാദ് മതയൊത്ത്, അഷ്‌റഫ് പട്ടു, സലിം ബി.ടി.കെ, അലി കളത്തിങ്കൽ, ഷമീം മുഹമ്മദ്, പി. എതലായി, കെ.ടി.കെ. മുഹമ്മദ്, ജിജേഷ് കോടക്കൽ, ആരിഫ് വടകര, ഷക്കീദ്, നിസാർ കണ്ണൂർ, ജസീൽ, റഷീദ് പുതുക്കുടി, ഇർഷാദ് ഇസ്മയിൽ, ഷരീഫ്, അൻസാബ് പാട്ടുകാരായ സലീം പാവറട്ടി, ആഷിഖ് മാഹി, ഹാരിബ് ഹുസൈൻ, മുസ്തഫ ഹസ്സൻ, റഷാദ് ഖുറൈശി, മറ്റു കമ്മിറ്റി അംഗങ്ങൾ പോസ്റ്റർ പ്രകാശനം നിർവഹിച്ചു.
ഗുൽ മുഹമ്മദ് ഫൗണ്ടേഷൻ ആൻഡ് പ്രോഗ്രാം ചെയർമാൻ കെ.ജി. റഷീദ് സ്വാഗതം ആശംസിച്ചു. പ്രോഗ്രാം കൺവീനർ അൻവർ ബാബു വടകര, ഡയറക്ടർ ഫൈസൽ അരീക്കാട്ടയിൽ, ക്രിയേറ്റിവ് ഹെഡ് രതീഷ് മാത്രാടൻ തുടങ്ങിയവർ പരിപാടിയെ കുറിച്ച് വിശദീകരിച്ചു. ഷഫീർ വാടാനപ്പള്ളി മുഖ്യ അവതാരകനായി. ഫൈസൽ മൂസ, മുസ്തഫ എലത്തൂർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. പ്രോഗ്രാം ആർട്ട് ഡയറക്ടർ ഫർഹാസ് മുഹമ്മദ് നന്ദി രേഖപ്പെടുത്തി. 'ഓർമകളിൽ കെ.ജി. സത്താർ' സംഗീത പരിപാടിക്ക് സെപ്റ്റംബർ 29 വ്യാഴം വൈകീട്ട് 6.30മുതൽ ഐ.സി.സി അശോക ഹാൾ വേദിയാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

