Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസന്ദർശക വിസയിലെത്തിയ...

സന്ദർശക വിസയിലെത്തിയ യുവതി ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു

text_fields
bookmark_border
സന്ദർശക വിസയിലെത്തിയ യുവതി ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു
cancel

ദോഹ: സന്ദർശക വിസയിൽ ഖത്തറിലെത്തിയ മലയാളി യുവതി വാഹനാപകടത്തിൽ മരണപ്പെട്ടു. കൊല്ലം നെടുവത്തൂർ സ്വദേശി ചിപ്പി വർഗീസ് (25) ആണ് ചൊവ്വാഴ്ച രാത്രിയിൽ വുകൈർ ഭാഗത്തുണ്ടായ അപകടത്തിൽ മരണപ്പെട്ടത്​.

ഭർത്താവ് ജെറിൻ ജോൺസണും മൂന്ന്​ മാസം പ്രായമുള്ള മകൻ ലൂക്കിനുമൊപ്പം കാറിൽ യാത്രചെയ്യവെ ആയിരുന്നു​ അപകടം. പരിക്കേറ്റ ഭർത്താവും മകനും ഹമദ്​ ആശുപത്രിയിൽ ചികിത്സയിലാണ്​. മരിച്ച ചിപ്പി വർഗീസിന്‍റെ മൃതദേഹം വക്​റയിലെ ഹമദ്​ ആശുപത്രി മോർച്ചറിയിൽ സു​ക്ഷിച്ചിരിക്കുകയാണ്​.

കൊല്ലം നെടുവത്തൂർ അമ്പലത്തുംകലയിലെ സിവി വില്ലയിൽ വർഗീസിന്‍റെയും ഷൈനിയുകെയും മകളാണ്​ ചിപ്പി. ആഴ്ചകൾക്ക്​ മുമ്പാണ്​ മകനൊപ്പം സന്ദർശക വിസയിൽ ഭർത്താവിനരികിലെത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar death
News Summary - Kerala women died road accident in qatar
Next Story