Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകേരള മോഡൽ അഴിമതി...

കേരള മോഡൽ അഴിമതി മാത്രമായി -കെ.എം. ഷാജി

text_fields
bookmark_border
Kerala model
cancel
camera_alt

കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ൾ​ക്കു​ള്ള സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ൽ മു​സ്‍ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എം.​ഷാ​ജി സം​സാ​രി​ക്കു​ന്നു

ദോ​ഹ: കേ​ര​ള​ത്തി​ൽ ഇ​പ്പോ​ൾ കാ​ണു​ന്ന​ത് അ​ഴി​മ​തി​യു​ടെ മാ​തൃ​ക മാ​ത്ര​മാ​ണെ​ന്നും കേ​ര​ള മോ​ഡ​ൽ എ​ന്ന​ത് അ​ത്ത​ര​ത്തി​ലേ​ക്ക് മാ​റി​യെ​ന്നും മു​സ്‍ലീം​ലീ​ഗ് സം​സ്​​ഥാ​ന സെ​ക്ര​ട്ട​റി കെ.​എം. ഷാ​ജി. ഖ​ത്ത​ർ കെ.​എം.​സി.​സി സം​സ്​​ഥാ​ന ഭാ​ര​വാ​ഹി​ക​ൾ​ക്ക് കു​റ്റ്യാ​ടി മ​ണ്ഡ​ലം- വേ​ളം പ​ഞ്ചാ​യ​ത്ത് സം​യു​ക്ത നേ​തൃ​ത്വ​ത്തി​ൽ ദോ​ഹ ഫ​ല​സ്തീ​ൻ സ്കൂ​ളി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​മേ​രി​ക്ക​യി​ൽ ന​ട​ക്കു​ന്ന ലോ​ക കേ​ര​ള സ​ഭ പ്ര​വാ​സി​ക​ളു​ടെ പൈ​സ അ​ടി​ച്ചു​മാ​റ്റാ​നു​ള്ള പ​രി​പാ​ടി​യാ​ണ്. മു​ഖ്യ​മ​ന്ത്രി​യു​ടെ ഏ​റ്റ​വും അ​ടു​ത്തി​രി​ക്കാ​ൻ ല​ക്ഷ​ങ്ങ​ൾ ചെ​ല​വി​ടേ​ണ്ട ഗ​തി​കേ​ടാ​ണെ​ന്നും അ​ത്ത​രം പ്ര​മോ​ഷ​ൻ ന​ട​ത്തി​പ്പോ​ലും പ​ണം പി​രി​ക്കു​ന്ന​വ​രാ​യി സ​ർ​ക്കാ​റും അ​തി​ന്റെ സം​വി​ധാ​ന​ങ്ങ​ളും മാ​റി​യെ​ന്നും ഷാ​ജി വി​മ​ർ​ശി​ച്ചു.

ഖ​ത്ത​ർ കെ.​എം.​സി.​സി കു​റ്റ്യാ​ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് എ​ൻ.​പി. അ​ബ്ദു​ൽ​ഗ​ഫൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല പ്ര​സി​ഡ​ന്റ് ടി.​ടി. കു​ഞ്ഞ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഖ​ത്ത​ർ കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് ഡോ. ​അ​ബ്ദു​സ്സ​മ​ദ്, ട്ര​ഷ​റ​ർ പി.​എ​സ്.​എം. ഹു​സൈ​ൻ എ​ന്നി​വ​ർ സ്വീ​ക​ര​ണ​ത്തി​ന് ന​ന്ദി പ​റ​ഞ്ഞു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ൽ​മാ​ൻ എ​ള​യ​ടം സ്വാ​ഗ​തം പ​റ​ഞ്ഞു. ശാ​ഹു​ൽ​ഹു​ദ​വി ഖു​ർ​ആ​ൻ പാ​രാ​യ​ണം നി​ർ​വ​ഹി​ച്ചു. കു​റ്റ്യാ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി​യും മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും ഉ​പ​ഹാ​രം കൈ​മാ​റി.

അ​തീ​ഖ്റ​ഹ്മാ​ൻ ആ​ശം​സ നേ​ർ​ന്നു. ഒ​ഡി​ഷ തീ​വ​ണ്ടി അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്ന് മൗ​നം ആ​ച​രി​ച്ചു. അ​ബ്ദു​സ്സ​മ​ദ് ക​ട​മേ​രി അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. വേ​ളം പ​ഞ്ചാ​യ​ത്ത് കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റു​ബീ​ർ ച​ട​ങ്ങി​ന് ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala modelKM Shajicorruption
News Summary - Kerala model is only corruption - K.M. Shaji
Next Story