ദോഹ: പ്രളയത്തില്‍ അകപ്പെട്ട കേരളത്തിെൻറ പുനര്‍നിര്‍മ്മാണത്തിനായി കെ.എം.സി.സി. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഖത്തര്‍ കെഎംസിസി സംസ്ഥാന കമ്മിറ്റി ദുരിതാശ്വാസ സഹായവുമായി രംഗത്തുവന്നത്. പ്രളയ ബാധിത മേഖലകളിലേക്ക് ഒരു കോടി രൂപയുടെ സഹായമെത്തിക്കു മെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു. ദുരിതബാധിതരെ സഹായിക്കാന്‍ ആഹ്വാനം ചെയ്തു വിളിച്ചുചേര്‍ത്ത പഞ്ചായത്ത് മുനിസിപ്പല്‍ മണ്ഡലം ജില്ല ഏരിയ ഭാരവാഹികളുടെയും ഉപദേശക സമിതി അംഗങ്ങളുടെയും പ്രധാന പ്രവര്‍ത്തകരുടെയും യോഗത്തി ലാണ് തീരുമാനം.
ദുരിതാശ്വാസനിധിയിലേക്ക് ഓരോ കെഎംസിസി അംഗവും ചുരുങ്ങിയത് ഇരുപത് റിയാലോ ഒരു ദിവസത്തെ വേതനമോ അതല്ലെങ്കില്‍ ഒരു ദിവസത്തെ വരുമാനമോ അതില്‍ കൂടുതലോ നല്കി പരമാവധി സഹകരിക്കണമെന്ന് യോഗം അഭ്യർഥിച്ചു.സംസ്ഥാന പ്രസിഡൻറ് എസ്എസ്എം ബഷീർ അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി ചെയര്മാന് പി.കെ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. സൈനുദ്ദീന്‍ നിസാമി പ്രാര്‍ത്ഥന നടത്തി. ആക്ടിങ് ജനറല്‍സെക്രട്ടറി റയീസ് വയനാട് സ്വാഗതവും കോയ കൊണ്ടോട്ടി നന്ദിയും പറഞ്ഞു.
ദോഹ: തിരൂരങ്ങാടി മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ മഴക്കെടുതി മൂലം ദുരിതം അനുഭവിക്കുന്നവര്‍ക്ക് ഖത്തര്‍ കെഎംസിസി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി സഹായം നല്‍കും. സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച ഫണ്ടി ലേക്ക് ഒരു ലക്ഷം രൂപ നൽകും. മണ്ഡലത്തിലെ പല പ്രദേശങ്ങളിലും സഹായങ്ങള്‍ നല്‍കുന്നതിന് ഉചിതമായ നടപടികളെടുക്കാന്‍ നാട്ടിലുള്ള ഭാരവാഹികളെ ചുമതലപ്പെടുത്തുകയും ചെയ്തു. ചര്‍ച്ചയില്‍ ഭാരവാഹികളായ കുഞ്ഞിമുഹമ്മദ്, ഷംസീര്‍ പിടി, അലിമോന്, അഹമ്മദ് സലീം, ഷംസീര്‍ യു കെ, ജാബിര്‍, ഇല്ല്യാസ്, കബീര്‍ പാ റക്കല്‍, ജംഷീര്‍ കൊടിഞ്ഞി തുടങ്ങിയവര്‍ പങ്കെടുത്തു. കെ.എം.സി.സി നേതാക്കളായ കുഞ്ഞിമോന് ക്ലാരി, മു ജീബ് റഹ്്മാന്‍, അലി യാസീസ്, സൈനുദ്ദീന്‍ തുടങ്ങിയവര്‍ ദുരിത ബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി.
കണ്ണൂരിൽ 25 ലക്ഷത്തിെൻറ പുനരധിവാസം
ദോഹ: കണ്ണൂര്‍ ജില്ലയിലെ പ്രളയബാധിതരായവര്‍ക്ക് 25 ലക്ഷം പുനരധിവാസ പാക്കേജുമായി കെ എം സി സി കണ്ണൂര്‍ ജില്ലാ കമ്മിറ്റി. കണ്ണൂര്‍ ജില്ലാ യൂത്ത് ലീഗ് കമ്മിറ്റിയുമായി സഹകരിച്ചാണ് പദ്ധതികള്‍.
മുതിര്‍ന്ന കെ എം സി സി നേതാവ് പോക്കര് കക്കട്ടിലില്‍ നിന്ന് ആദ്യ തുക സ്വീകരിച്ച് കെ എം സി സി സ്ഥാപക നേതാക്കളിലൊരാളും സഫാരി ഗ്രൂപ്പ് ഗ്രൂപ്പ് ഡയരക്ടരും ജനറല്‍മാനേജരുമായ കെ സൈനുല്‍ആബിദ്, കണ്ണൂര്‍ ജില്ലാ പ്രസിഡൻറ് സലാം വീട്ടിക്കല്‍ എന്നിവര്‍ ചേര്‍ന്ന് ഫണ്ടുദ്ഘാടനം നിർവഹിച്ചു.
ജില്ലാ സെക്രട്ടറിമാരായ അശ്റഫ് ചെമ്പിലോട്, ഇസ്മാഈല്‍ കളപ്പുരയില്‍, വൈസ് പ്രസിഡൻറ് മജീദ് എട ത്തില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
കണ്ണൂര്‍ ജില്ലയിലെ ദുരിതമുണ്ടായ കേന്ദ്രങ്ങളില്‍ നേരത്തെ തന്നെ കെ എംസിസി കണ്ണൂര്‍ ജില്ലാ കമ്മിറ്റി സഹായം വിതരണം ചെയ്തിരുന്നു. ജില്ലാ പ്രസിഡൻറ് സലാം വീട്ടിക്കലിെൻറ നേതൃത്വത്തില്‍ വിവിധ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി. ആറ് ലക്ഷം രൂപയോളം വരുന്ന അടിയന്തര സ ഹായം കൈമാറുകയും ചെയ്തു. ഇതിനു പുറമെയാണ് പുതിയ പുനരധിവാസ പദ്ധതി നടപ്പിലാക്കുക.