കേരള എന്റർപ്രണേഴ്സ് ക്ലബ് ബജറ്റ് ചർച്ച
text_fieldsകേരള എന്റർപ്രണേഴ്സ് ക്ലബ് ‘കഫേ ടോക്ക്’ ചർച്ചയിൽനിന്ന്
ദോഹ: പുതിയ വർഷത്തിലെ ഖത്തർ ബജറ്റ് സ്വകാര്യ മേഖലക്ക് നിരവധി അവസരങ്ങൾ തുറന്നു നൽകുന്നതായി സംരംഭകരുടെ കൂട്ടായ്മയായ കേരള എന്റർപ്രണേഴ്സ് ക്ലബ് (കെ.ഇ.സി) ഖത്തർ സംഘടിപ്പിച്ച ‘കഫേ ടോക്’ ചർച്ചാ സംഗമം വിലയിരുത്തി. അടിസ്ഥാന മേഖലകൾ ശക്തിപ്പെടുത്തുന്നതോടൊപ്പം സാമ്പത്തിക രംഗത്ത് വൈവിധ്യവത്കരണത്തിനും വഴി തുറക്കുന്നതാണ് പുതിയ ബജറ്റെന്ന് സംഗമം അഭിപ്രായപ്പെട്ടു.
ഖത്തറിലെയും മേഖലയിലെയും ബിസിനസ് സാധ്യതകൾ യോഗം ചർച്ച ചെയ്തു. ക്യു.എഫ്.എം സി.ഇ.ഒ അൻവർ ഹുസൈൻ, ബിസിനസ് കള്‍സള്‍ട്ടന്റ് കെ. ഹബീബ്, ലിബാനോ സുസി സീനിയര്‍ അണ്ടര്‍ റൈറ്റര്‍ അഡ്വ. ഇഖ്ബാൽ എന്നിവർ ചർച്ചക്ക് നേതൃത്വം നൽകി. കെ.ഇ.സി. പ്രസിഡന്റ് മജീദ് അലി ചർച്ച നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി അബ്ദുറസാഖ് നന്ദി പറഞ്ഞു. അമ്പതോളം സംരംഭകർ ചർച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

