Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരള എന്റർപ്രണേഴ്സ് ക്ലബിന് പുതിയ ഭാരവാഹികൾ

text_fields
bookmark_border
news
cancel

ദോഹ: ഖത്തറിലെ ചെറുകിട ഇടത്തരം വ്യാപാര മേഖലകളിൽ നേതൃപരമായ പങ്കു വഹിക്കുന്ന ബിസിനസ് കൂട്ടയ്മയായ കേരള എന്റർപ്രണേഴ്സ്‌ ക്ലബ്ബിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജിറ്റ്ക്കോ നിസാർ ചെയർമാനായും ശശിധര പണിക്കർ, ജോർജ് മോറിസൻ എന്നിവരെ വൈസ് ചെയർമാന്മാരായും തിരഞ്ഞെടുത്തു.

പി. അസ്ഹർ അലി (അൽ ഹായിക്കി) യാണ്‌ പ്രസിഡന്റ്. ഫഹദ് (സ്പ്രിങ് ഇന്റർനാഷണൽ) ജനറൽ സെക്രട്ടറിയായും ആസാദ്‌ ട്രഷറർ ആയും ചുമതല ഏറ്റെടുത്തു. വൈസ് പ്രസിഡന്റുമാരായി ഫിറോസ് നാട്ടു, അബ്ദുൽ അഹദ് (ജിയോ പാനൽ), നിഷാം (ക്യു ബോക്സ്‌), അബ്ദുൽ റസാക് എന്നിവരെയും സെക്രട്ടറിമാരായി സജീർ, അനീസ് മുവാറ്റുപുഴ, വി.കെ. ഷമീർ, ഹാഫിസ്, ഷൈനി കബീർ, സുബൈർ എന്നിവരെയും തിരഞ്ഞെടുത്തു.

പുതിയ സാഹചര്യത്തിൽ സംരംഭ മേഖലകളിൽ വന്നു കൊണ്ടിരിക്കുന്ന സാധ്യതകളെയും വെല്ലുവിളികളെയും ജാഗ്രതയോടെ നോക്കി കാണുവാൻ സംരംഭകർക്ക് സാധ്യമാകേണ്ടതുണ്ടെന്ന് ചുമതല ഏറ്റെടുത്ത പ്രസിഡന്റ് അസ്ഹർ അലി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala Entrepreneurs Club announces new office bearers
Next Story