ഡി.പി.എസ് മൊണാർക്കിൽ കേരളപ്പിറവി ദിനാഘോഷം
text_fieldsഡി.പി.എസ് മൊണാർക്ക് ഇൻറർനാഷനൽ സ്കൂളിൽ നടന്ന കേരളപ്പിറവി ആഘോഷം
ദോഹ: ഡി.പി.എസ് മൊണാർക്ക് ഇൻറർനാഷനൽ സ്കൂളിൽ 65ാമത് കേരളപ്പിറവി ദിനം ആഘോഷിച്ചു. പ്രിൻസിപ്പൽ മീനൽ ബക്ഷി മലയാളികളായ വിദ്യാർഥികൾക്ക് ആശംസ നേർന്നു. ആഘോഷത്തിെൻറ ഭാഗമായി വിദ്യാലയത്തിലെ പ്രൈമറി - സെക്കൻഡറി വിഭാഗങ്ങളിൽ വിവിധ മത്സര പരിപാടികൾ സംഘടിപ്പിച്ചു. പ്രൈമറിതലത്തിലെ കുട്ടികൾ കോവിഡ് കാലത്തിനുശേഷം ആദ്യമായി സ്കൂൾ ഓഡിറ്റോറിയമായ മൾട്ടി പർപ്പസ് ഹോളിൽ കേരള സംസ്കാര തനിമയോതുന്ന വിവിധ പരിപാടികൾ അവതരിപ്പിച്ചു.
വിജയികൾക്ക് പ്രിൻസിപ്പൽ സമ്മാനവിതരണം നടത്തി. ഹെഡ്മിസ്ട്രസ്, കോഓഡിനേറ്റർമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

