കേരള കോൺഫറൻസ്; വെള്ളിയാഴ്ച ബിൻ സൈദ് ഓഡിറ്റോറിയത്തിൽ
text_fieldsദോഹ: ഖത്തർ മതകാര്യ വകുപ്പിന് കീഴിൽ ശൈഖ് അബ്ദുല്ലാഹ് ബിൻ സൈദ് ആലു മഹ്മൂദ് ഇസ്ലാമിക് കൾചറൽ സെന്റർ സംഘടിപ്പിക്കുന്ന കേരള കോൺഫറൻസ് വെള്ളിയാഴ്ച വൈകീട്ട് 6.15 മുതൽ ദോഹ ബിൻ സൈദ് ഓഡിറ്റോറിയത്തിൽ നടക്കും.
പ്രവാസ ജീവിതത്തിലെ തിരക്കുകൾക്കിടയിൽനിന്നും സ്വന്തത്തെക്കുറിച്ചും ജീവിത ലക്ഷ്യത്തെക്കുറിച്ചും ചിന്തിക്കാനുള്ള അവസരം സൃഷ്ടിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. വ്യക്തിജീവിതവും കുടുംബ-സാമൂഹിക ജീവിതവും സന്തുലിതമായി മുന്നോട്ട് കൊണ്ടുപോവാൻ പുലർത്തേണ്ട ജീവിത മൂല്യങ്ങളെ സംബന്ധിച്ചും, പ്രവാസികൾ നേരിടുന്ന പുതിയകാലത്തിന്റെ വെല്ലുവിളികളെയും അവക്കുള്ള പരിഹാരങ്ങളും സമ്മേളനത്തിൽ ചർച്ച ചെയ്യും. പ്രമുഖ പ്രഭാഷകൻ താജുദ്ദീൻ സ്വലാഹി പരിപാടിയിൽ ‘ഇസ്ലാമാണ് പരിഹാരം’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.
നവംബർ 29 ശനിയാഴ്ച ബിൻ സൈദ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന എലവേറ്റ് ഫാമിലി മീറ്റിലും താജുദ്ദീൻ സ്വലാഹി സംബന്ധിക്കും. പ്രവാസികൾക്ക് കുടുംബസമേതം പങ്കെടുക്കാം. വിശദ വിവരങ്ങൾക്കും രജിസ്ട്രേഷനും 6000 4485 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

