കേരള ബിസിനസ് ഫോറം; ഷഹീൻ ഷാഫി പ്രസിഡന്റ്, ഗഫൂർ പുതുക്കുടി ജന. സെക്രട്ടറി
text_fieldsകേരള ബിസിനസ് ഫോറം (കെ.ബി.എഫ്) ഭാരവാഹികൾ
ദോഹ: ഖത്തറിലെ മലയാളി സംരംഭകരുടെ കൂട്ടായ്മയായ കേരള ബിസിനസ് ഫോറം (കെ.ബി.എഫ്) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.ഷഹീൻ മുഹമ്മദ് ഷാഫിയാണ് പ്രസിഡൻറ്. ഗഫൂർ പുതുക്കുടി ജനറൽ സെക്രട്ടറി. സി.കെ. ബിജു ട്രഷറർ. ദോഹ ലാ സിഗേൽ ഹോട്ടലിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് 2025-2027 കാലയളവിലേക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുത്തത്. മറ്റു ഭാരവാഹികൾ: ഷെജി വലിയകത്ത് (വൈസ് പ്രസിഡൻറ്), ഷിഹാബ് ഷെരീഫ് (ജോയിൻറ് സെക്രട്ടറി), കുഞ്ഞുമുഹമ്മദ് അൻവർ (മെമ്പർഷിപ് ഹെഡ്), ജോൺസൺ ജോസഫ് (ഇവന്റ് ഹെഡ്), ഷിംന പട്ടാളി (സോഷ്യൽ മീഡിയ ആൻഡ് മാർക്കറ്റിങ് ഹെഡ്), ശ്രീജിത്ത് പുളിഞ്ചേരി (സ്ട്രാറ്റജിക് ആൻഡ് എൻഗേജ്മെന്റ് മേധാവി), വിപിൻ വാസു പ്രസന്ന (റൗണ്ട് ടേബിൾ ഹെഡ്), വിജിഷ ജയപ്രസാദ്(ട്രെയിനിങ് ഹെഡ്).ഖത്തറിലെ ഇന്ത്യൻ കമ്യൂണിറ്റിക്കുള്ളിൽ കമ്യൂണിറ്റി വികസനം, ബിസിനസ് ഇടപഴകൽ എന്നീ പരസ്പര ലക്ഷ്യങ്ങൾക്കായി ഒരുമിച്ച് പ്രവർത്തിക്കുമെന്ന് പുതുതായി തെരഞ്ഞെടുക്കപെട്ട ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

