കെഫാഖ് സ്പോർട്സ് മീറ്റ് 2025
text_fieldsകൊട്ടാരക്കര എക്സ്പാട്രിയേറ്റ്സ് ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് ഖത്തർ സംഘടിപ്പിച്ച
കെഫാഖ് സ്പോർട്സ് മീറ്റിൽനിന്ന്
ദോഹ: ഖത്തർ ദേശീയ കായികദിനത്തിന്റെ ഭാഗമായി ഖത്തറിലെ കൊട്ടാരക്കര പ്രവാസികളുടെ കൂട്ടായ്മയായ കൊട്ടാരക്കര എക്സ്പാട്രിയേറ്റ്സ് ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് ഖത്തർ- കെഫാഖ് സ്പോർട്സ് മീറ്റ് 2025 സംഘടിപ്പിച്ചു. അന്തർദേശീയ പവർലിഫ്റ്റിങ് ചാമ്പ്യനായ ഖത്തർ പ്രതിനിധി അഹമ്മദ് മെഹമൂദ് ഹുസൈൻ ദാവി വിശിഷ്ടാതിഥിയായി.
അൽ റയ്യാൻ ഫാമിലി പാർക്കിൽ വാമിങ് അപ് സെഷൻ, കൂട്ടയോട്ടം, വ്യായാമ പ്രാധാന്യം വിവരിക്കുന്ന പരിപാടികൾ, കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കായിക മത്സരങ്ങൾ എന്നിവ നടത്തി. കെഫാഖ് സ്പോർട്സ് കൺവീനർമാരായ ദിപു സത്യരാജനും ശരത്തും പരിപാടികൾ ഏകോപിപ്പിച്ചു. കെഫാഖ് പ്രസിഡന്റ് ബിജു കെ. ഫിലിപ്, വൈസ് പ്രസിഡന്റ് ബിജു പി. ജോൺ, സെക്രട്ടറി ബിനീഷ് ബാബു, ട്രസ്റ്റി അനിൽകുമാർ, വനിത ഫോറം കൺവീനർ ആൻസി രാജീവ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

