കെഫാഖ് കുടുംബസംഗമം -ഓണാഘോഷം
text_fieldsകെഫാഖ് കുടുംബസംഗമത്തിൽ അഡ്വ. ജാഫർഖാൻ സംസാരിക്കുന്നു
ദോഹ: ഖത്തറിലെ കൊട്ടാരക്കര പ്രവാസി അസോസിയേഷൻ കുടുംബസംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു. നീണ്ട ഇടവേളക്കുശേഷം സംഘടിപ്പിച്ച പരിപാടിയിൽ കെഫാഖ് കുടുംബത്തിലെ അംഗങ്ങളുടെയും കുട്ടികളുടെയും വ്യത്യസ്തമായ കലാപരിപാടികൾ പഴയ ഐഡിയൽ സ്കൂളിൽ നടന്നു. അഡ്വ. ജാഫർഖാൻ മുഖ്യസന്ദേശം നൽകി. ബിജു കെ. ഫിലിപ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി വർഗീസ് മാത്യു പങ്കെടുത്തു. ജനറൽ സെക്രട്ടറി ബിനേഷ് ബാബു, ട്രഷറർ സിബി മാത്യു, വനിതഫോറം കൺവീനർ ആൻസി രാജീവ്, വൈസ് പ്രസിഡൻറ് ബിജു പി. ജോൺ, ജോ. സെക്രട്ടറി സജി ബേബി എന്നിവർ സംസാരിച്ചു. ജോബിൻ പണിക്കർ, ദിപു സത്യരാജൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

