ഖത്തർ കൊട്ടാരക്കര അസോസിയേഷൻ ഓണഘോഷം
text_fieldsഖത്തർ കൊട്ടാരക്കര അസോസിയേഷൻ സംഘടിപ്പിച്ച ഓണഘോഷ പരിപാടിയിൽ പങ്കെടുത്തവർ
ദോഹ: ഖത്തർ കൊട്ടാരക്കര പ്രവാസി അസോസിയേഷൻ കെഫാഖിന്റെ ഓണാഘോഷം 'കഥകളി നാടിൻ പൊന്നോണം 2026' വിപുലമായ ആഘോഷിച്ചു. ദോഹ ഐ.സി.സി അശോക ഹാളിൽ നടന്ന പരിപാടിയിൽ കെഫാഖ് പ്രസിഡന്റ് ബിനേഷ് ബാബു അധ്യക്ഷത വഹിച്ചു. സിനിമാ താരവും നിർമാതാവുമായ ചന്ദ്രമോഹൻ പിള്ള മുഖ്യാതിഥിയായി പങ്കെടുത്തു.
ഐ.സി.സി ജനറൽ സെക്രട്ടറി എബ്രഹാം കെ. ജോസഫ്, ഐ.സി.സി സെക്രട്ടറി പ്രദീപ് പിള്ള എന്നിവർ സംസാരിച്ചു. കെഫാഖ് ജനറൽ സെക്രട്ടറി ജോബിൻ പണിക്കർ സ്വാഗതവും ട്രഷറാർ ബെന്നി ബേബി നന്ദിയും പറഞ്ഞു. കെഫാഖിലെ എൺപതോളം കുട്ടികളും, വനിതകളും, പുരുഷന്മാരും അടങ്ങുന്ന കലാകാരന്മാർ ചേർന്ന് അവതരിപ്പിച്ച 'മെഗാ ഷോ'ആഘോഷത്തെ മികവുറ്റതാക്കി. തിരുവാതിര, നാടൻ പാട്ട്, സെമി ക്ലാസിക്കൽ നൃത്തങ്ങൾ, സിനിമാറ്റിക് നൃത്തങ്ങൾ, ഗാനമേള, സ്കിറ്റ് എന്നിവ പരിപാടിക്ക് മിഴിവേകി. വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. ഐ.സി.സി ലൈബ്രറിക്കായി കെഫാഖ് നടത്തുന്ന പുസ്തക ശേഖരണത്തിന്റെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു.
മുൻ കെഫാഖ് എം.സി അംഗങ്ങളെയും, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയം നേടിയ കെഫാഖ് വിദ്യാർഥികളെയും, ഫിഫ ഫുട്ബാൾ പ്രെഡിക്ഷൻ മത്സര വിജയികളെയും ചടങ്ങിൽ അനുമോദിച്ചു. വിവിധ പരിപാടികൾക്ക് കൺവീനർമാരായ ജലു അമ്പാടി, ഉമ്മൻ കൈപ്പള്ളിൽ, ടിൻസി ജോബി, അജന റോഷൻ, അഡ്വൈസറി ബോർഡ് ചെയർമാൻ ബിജു കെ. ഫിലിപ്പ്, വൈസ് പ്രസിഡന്റുമാരായ സിബി മാത്യു, ബിജു പി. ജോൺ, ട്രഷറർ ബെന്നി ബേബി, അനീഷ് തോമസ്, ജോയന്റ് സെക്രട്ടറി ഷാജി കരിക്കം, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ആർ. അനിൽകുമാർ, ദിപു സത്യരാജൻ, റിഞ്ചു അലക്സ്, ഗോപിക അനീഷ്, അരുൺ ആർ. പിള്ള, ആകാശ് ആശ്രമം, ചാൾസ് ചാക്കോ, സോജു ഫിലിപ്പ്, ജൂണോ വിനീത്, റെജി ലൂക്കോസ് കൂടാതെ വിവിധ സബ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

