കീടബാധ: 21 ടൺ കാർഷിക ഉൽപന്നങ്ങൾ നശിപ്പിച്ചു
text_fieldsദോഹ: രാജ്യത്തേക്ക് ഇറക്കുമതി ചെയ്ത 21 ടൺ, കാർഷിക ഉൽപന്നങ്ങൾ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം പിടികൂടി നശിപ്പിച്ചു. ഇറക്കുമതി ചെയ്ത ചരക്കുകളിൽ കീടബാധ കണ്ടെത്തിയതിനെ തുടർന്നാണ് മന്ത്രാലയം നടപടി എടുത്തത്. കാർഷിക നിയമത്തിന് വിരുദ്ധമാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രാലയത്തിെൻറ നടപടി. 151 തരം സാധനങ്ങളാണ് നശിപ്പിച്ചവയിൽ ഉൾപ്പെട്ടിരുന്നത്. കഴിഞ്ഞ മാസം 12 ടൺ ഭാരം വരുന്ന ആറായിരത്തിലധികം സാധനങ്ങളാണ് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ അഗ്രികൾച്ചറൽ ക്വാറണ്ടൈൻ ഓഫീസ് പരിശോധിച്ചത്.
അതേസമയം, ഖത്തറിൽ നിന്നും കയറ്റുമതി ചെയ്ത 135 ടൺ ഭാരം വരുന്ന വിവിധ പഴം പച്ചക്കറികൾ മന്ത്രാലയം പരിശോധനക്ക് വിധേയമാക്കുകയും കയറ്റുമതി ചെയ്ത ചരക്കുകൾക്ക് ഫിറ്റോസാനിറ്ററി സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു. കാർഷിക മേഖലയെ കീടബാധയിൽ നിന്നും മുക്തമാക്കുന്നതിനും പ്രതിരോധിക്കുന്നതിനും അഗ്രികൾച്ചറൽ ക്വാറണ്ടൈൻ ഓഫീസ് ശക്തമായ നടപടികളാണ് എടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.