കെ.ബി.എഫ്: അജി കുര്യാക്കോസ് പ്രസിഡന്റ്
text_fieldsഅജി കുര്യാക്കോസ് (പ്രസി), മൻസൂർ മൊയ്ദീൻ (ജന. സെക്ര), കിമി അലക്സാണ്ടർ (വൈസ് പ്രസി), നൂറുൽഹഖ് (ട്രഷ)
ദോഹ: കേരള ബിസിനസ് ഫോറം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സ്റ്റെയിജൻബെർഗെർ ഹോട്ടലിൽ നടന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികൾ തിരഞ്ഞെടുക്കപ്പെട്ടത്. അജി കുര്യാക്കോസാണ് സംഘടനയുടെ പുതിയ കാലയളവിലെ പ്രസിഡന്റ്. രണ്ടു പതിറ്റാണ്ടുകാലമായി ഖത്തറിലെ സാമൂഹിക മണ്ഡലത്തിൽ സജീവമായി പ്രവർത്തിക്കുന്ന അജി കുര്യാക്കോസ് കെ.ബി.എഫ് സ്ഥാപകരിൽ ഒരാൾ കൂടിയാണ്.
ട്രാവൽ ആൻഡ് ടൂറിസം രംഗത്ത് പ്രവർത്തിക്കുന്ന മാജിക് ടൂർസിന്റെ മാനേജിങ് ഡയറക്ടർ ആണ്. കിമി അലക്സാണ്ടർ (വൈസ് പ്രസി), മൻസൂർ മൊയ്ദീൻ (ജന. സെക്ര), നൂറുൽഹഖ് (ട്രഷ), സോണി എബ്രഹാം, ഫർസാദ് അക്കര (ജോ. സെക്ര) എന്നിവരാണ് മറ്റു ഭാരവാഹികൾ.
കെ.എം.എസ്. ഹമീദ്, ജെ.പി. ജയപ്രസാദ്, ഹംസ സഫർ, മുഹമ്മദ് അസ്ലം, മുഹമ്മദ് ഷബീർ തുടങ്ങിയവർ മാനേജിങ് കമ്മിറ്റിയിലെ മറ്റു അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.ആക്ടിങ് പ്രസിഡന്റ് രാമകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, ഐ.ബി.പി.സി വൈസ് പ്രസിഡന്റ് അബ്ദുൽ സത്താർ പങ്കെടുത്തു. അഡ്വൈസറി ബോർഡ് ചെയർമാൻ ജയരാജ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഐ.സി.ബി.എഫ് പ്രസിഡന്റും മുൻ കെ.ബി.എഫ് പ്രസിഡന്റുമായ ഷാനവാസ് ബാവ സംസാരിച്ചു. നിഹാദ് അലിയും ഗിരീഷ് പിള്ളയും റിപ്പോർട്ട് അവതരിപ്പിച്ചു.
കിമി അലക്സാണ്ടർ സ്വാഗതം പറഞ്ഞു. ഇന്ത്യൻ എംബസിയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഖത്തറിലെ മലയാളി സംരംഭകരുടെ കൂട്ടായ്മയാണ് കെ.ബി.എഫ്. കേരള ബിസിനസ് ഫോറം ഓഫിസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് അജി കുര്യാക്കോസിന്റെ നേതൃത്വത്തിൽ പുതിയ അംഗങ്ങൾ ചുമതലയേറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

