Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമീ​ൻ​പി​ടി​ത്തം...

മീ​ൻ​പി​ടി​ത്തം ചെ​റി​യ ക​ളി​യ​ല്ല...

text_fields
bookmark_border
Kayak fishing
cancel
camera_alt

മ​ത്സ​ര​വേ​ദി​യാ​യ ദോ​ഹ തു​റ​മു​ഖം

ദോ​ഹ: ക​ട​ലാ​ഴ​ങ്ങ​ളി​ലെ മീ​ൻ​പി​ടി​ത്ത​വും ഇ​നി ഒ​രു മ​ത്സ​ര​മാ​വു​ക​യാ​ണ്. മി​ടു​ക്കും ഭാ​ഗ്യ​വും അ​നു​കൂ​ല​മാ​ക്കി, മ​ത്സ്യ​ങ്ങ​ൾ വാ​രി​യെ​ടു​ത്താ​ൽ കാ​ത്തി​രി​ക്കു​ന്ന​ത് വി​ജ​യ കി​രീ​ടം. ക​യാ​ക്കി​ങ് വ​ഞ്ചി​യി​ലേ​റി തു​ഴ​ഞ്ഞ് ചൂ​ണ്ട​ക​ൾ ഉ​പ​യോ​ഗി​ച്ച മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന രാ​ജ്യ​ത്തെ ആ​ദ്യ ക​യാ​ക്ക് ഫി​ഷി​ങ് മ​ത്സ​ര​ത്തി​ന് ഓ​ൾ​ഡ് ദോ​ഹ തു​റ​മു​ഖ​വും ദോ​ഹ മ​റൈ​ൻ സ്‌​പോ​ർ​ട്‌​സും വേ​ദി​യാ​വും. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​യി വൈ​കീ​ട്ട് മൂ​ന്നി​നും ഏ​ഴി​നു​മി​ട​യി​ലാ​ണ് മ​ത്സ​രം.

ഓ​ൾ​ഡ് ദോ​ഹ തു​റ​മു​ഖ​ത്തെ അ​ൽ ബ​ന്ദ​ർ ഏ​രി​യ​യി​ൽ​നി​ന്നാ​ണ് മ​ത്സ​രം ആ​രം​ഭി​ക്കു​ക​യെ​ന്നും അ​ൽ മി​ന ഏ​രി​യ​യു​ടെ എ​തി​ർ​വ​ശ​ത്തു​ള്ള തു​റ​മു​ഖ​മാ​യി​രി​ക്കും മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഒ​റ്റ സീ​റ്റു​ള്ള മ​ത്സ്യ​ബ​ന്ധ​ന ക​യാ​ക്കി​ന് പു​റ​മേ, ജൂ​റി അം​ഗീ​ക​രി​ച്ച വ​ടി​ക​ൾ, മ​ത്സ്യ​ബ​ന്ധ​ന ലൈ​നു​ക​ൾ അ​ല്ലെ​ങ്കി​ൽ കൊ​ളു​ത്തു​ക​ൾ എ​ന്നി​വ​പോ​ലു​ള്ള പ​ര​മ്പ​രാ​ഗ​ത ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​യി​രി​ക്ക​ണം മ​ത്സ്യ​ങ്ങ​ളെ പി​ടി​ക്കേ​ണ്ട​ത്. ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി ഓ​രോ മ​ത്സ​രാ​ർ​ഥി​യും പി​ടി​ക്കു​ന്ന മ​ത്സ്യ​ത്തി​ന്റെ തൂ​ക്ക​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​യി​രി​ക്കും വി​ജ​യി​യെ നി​ർ​ണ​യി​ക്കു​ക.

ഓ​ൾ​ഡ് ദോ​ഹ തു​റ​മു​ഖ​വും ദോ​ഹ മ​റൈ​ൻ സ്‌​പോ​ർ​ട്‌​സും സം​യു​ക്ത​മാ​യി വി​ജ​യി​ക​ൾ​ക്ക് ആ​ക​ർ​ഷ​ക സ​മ്മാ​ന​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ബ​ന്ധ​ന പ്രേ​മി​ക​ൾ​ക്ക് പി​ന്തു​ണ​യും പ്രോ​ത്സാ​ഹ​ന​വും ന​ൽ​കു​ന്ന​തി​നാ​യു​ള്ള പ​രി​പാ​ടി​ക​ളും മ​ത്സ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ക്കും. മ​റൈ​ൻ ടൂ​റി​സം സ​ജീ​വ​മാ​ക്കു​ന്ന​തി​നും വേ​ന​ല​വ​ധി​ക്കാ​ല​ത്ത് സ​മു​ദ്ര കാ​യി​ക വി​നോ​ദ​ങ്ങ​ളെ പി​ന്തു​ണ​ക്കു​ന്ന​തി​നും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മാ​യു​ള്ള പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:traditional fishermenKayak fishing competition
News Summary - Kayak fishing competition for traditional fishermen on Friday
Next Story