തീരുമാനം കതാറയുടെ ആവശ്യപ്രകാരം: ഒക്ടോബര്‍ 12 ഇനി മുതല്‍ ‘ലോക അറബ് നോവല്‍ ദിനം’
text_fieldsദോഹ: അടുത്ത വര്‍ഷം മുതല്‍ ഒക്ടോബര്‍ 12 ലോക അറബ് നോവല്‍ ദിനമായി ആചരിക്കാന്‍ അറബ് രാജ്യങ്ങളിലെ സാംസ്കാരിക വകുപ്പ് മന്ത്രിമാരടങ്ങുന്ന സമിതി തീരുമാനിച്ചു. ഖത്തറിലെ കതാറ കള്‍ച്ചറല്‍ വില്ളേജ് ഫൗണ്ടേഷന്‍ സമര്‍പ്പിച്ച ഒൗദ്യോഗിക അപേക്ഷ പരിഗണിച്ചു കൊണ്ടാണ് പുതിയ തീരുമാനം വന്നിരിക്കുന്നത്. ഈ മാസം 14,15 തിയ്യതികളില്‍ തുണീഷ്യന്‍ തലസ്ഥാന നഗരിയില്‍ നടന്ന അറബ് രാജ്യങ്ങളിലെ സാംസ്കാരിക വകുപ്പ് മന്ത്രിമാരുടെ സമ്മേളനത്തിലാണ് ലോക അറബ് നോവല്‍ദിനം ഒക്ടോബര്‍ 12ന് ആചരിക്കാനുള്ള പ്രമേയം പാസ്സാക്കിയത്.
അറബ് എജ്യൂക്കേഷണല്‍, കള്‍ച്ചറല്‍, സയന്‍റിഫിക് ഓര്‍ഗനൈസേഷനായ അലിസ്കോയാണ് അറബ് രാജ്യങ്ങളുമായി ചേര്‍ന്ന് കതാറയുമായി സഹകരിച്ച് ഇതിന് വേണ്ടി മുന്‍കൈയെടുത്ത് പ്രവര്‍ത്തിച്ചത്. ഒക്ടോബര്‍ 12 ലോക അറബ് നോവല്‍ ദിനമായി ആചരിക്കുന്നതിന് പരിശ്രമിച്ച അലിസ്കോ ഡയറക്ടര്‍ ജനറല്‍ ഡോ. അബ്ദുല്ല ഹമദ് മുഹാരിബിന് കതാറ കള്‍ച്ചറല്‍ വില്ളേജ് ഫൗണ്ടേഷന്‍ ജനറല്‍ മാനേജര്‍ ഡോ. ഖാലിദ് ഇബ്രാഹിം അല്‍ സുലൈതി അഭിനന്ദനം രേഖപ്പെടുത്തി. കതാറയില്‍ നടന്ന രണ്ടാമത് അറബ് നോവല്‍ പുരസ്കാര ചടങ്ങിനിടെ നോവലിസ്റ്റുകളില്‍ നിന്നും സാംസ്കാരികനായകരില്‍ നിന്നും ഇത് സംബന്ധിച്ച് ഒപ്പ് ശേഖരിച്ചിരുന്നുവെന്നും അല്‍ സുലൈതി ചൂണ്ടിക്കാട്ടി.അലിസ്കോ സമതി അംഗങ്ങള്‍ക്കും നന്ദി അറിയിച്ച കതാറ ജനറല്‍ മാനേജര്‍, അലിസ്കോയുമായി ചേര്‍ന്ന് യുനെസ്കോക്ക് മുമ്പാകെ ഇത് സംബന്ധിച്ച് ഫയല്‍ സമര്‍പ്പിക്കുമെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
