Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightക​ല​യും കാ​ലി​ഗ്ര​ഫി...

ക​ല​യും കാ​ലി​ഗ്ര​ഫി ശി​ൽ​പ​ശാ​ല​ക​ളു​മാ​യി ക​താ​റ

text_fields
bookmark_border
kathara
cancel
camera_alt

കതാറ ആർട്ട് ഫെസ്സിൽ നിന്ന്

ദോ​ഹ: വി​ദ​ഗ്ധ​രും പ​രി​ച​യ​സ​മ്പ​ന്ന​രു​മാ​യ പ​രി​ശീ​ല​ക​രു​ടെ കീ​ഴി​ൽ ക​ല, വാ​സ്തു​വി​ദ്യ, കാ​ലി​ഗ്ര​ഫി ശി​ൽ​പ​ശാ​ല​ക​ളു​മാ​യി ക​താ​റ ക​ൾ​ച​റ​ൽ വി​ല്ലേ​ജ് ഫൗ​ണ്ടേ​ഷ​ൻ. ജൂ​ലൈ 17ന് ​ആ​രം​ഭി​ക്കു​ന്ന ശി​ൽ​പ​ശാ​ല പ​ര​മ്പ​ര സെ​പ്റ്റം​ബ​ർ ആ​ദ്യ​വാ​രം വ​രെ തു​ട​രും.

ത്രി​മാ​ന പു​ഷ്പ​നി​ർ​മാ​ണ ശി​ൽ​പ​ശാ​ല​യോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ക്കു​ന്ന​ത്. ജി​പ്‌​സം ഉ​പ​യോ​ഗി​ച്ച് അ​തി​ശ​യ​ക​ര​മാ​യ ശി​ൽ​പ​ങ്ങ​ളും രൂ​പ​ങ്ങ​ളും നി​ർ​മി​ക്കാ​നു​ള്ള വൈ​ദ​ഗ്ധ്യ​മാ​ണ് ന​ൽ​കു​ന്ന​ത്. 100 റി​യാ​ലാ​ണ് ര​ജി​സ്‌​ട്രേ​ഷ​ൻ ഫീ​സ്. ത്രി​മാ​ന രൂ​പ​ക​ൽ​പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ അ​റി​വു​ക​ളി​ലേ​ക്ക് ക​ട​ക്കാ​ൻ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് സ​വി​ശേ​ഷ അ​വ​സ​രം ന​ൽ​കു​ന്ന​താ​ണി​ത്.

ജൂ​ലൈ 24 മു​ത​ൽ ക​താ​റ​യി​ൽ ത​ന്നെ ഹോ​ട്ട് എ​യ​ർ ബ​ലൂ​ൺ പേ​പ്പ​ർ ക്രാ​ഫ്റ്റ് ശി​ൽ​പ​ശാ​ല​യും ആ​രം​ഭി​ക്കും. ഹോ​ട്ട് എ​യ​ർ ബ​ലൂ​ൺ മോ​ഡ​ലു​ക​ൾ നി​ർ​മി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് സം​ഘാ​ട​ക​ർ വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്. 70 റി​യാ​ലാ​ണ് ര​ജി​സ്‌​ട്രേ​ഷ​ൻ ഫീ​സ്.

ന​സ്ഖ്, തു​ലു​ത്ത് ഫോ​ണ്ടു​ക​ളി​ൽ അ​റ​ബി കാ​ലി​ഗ്ര​ഫി​യി​ലെ അ​ടി​സ്ഥാ​ന പാ​ഠ​ങ്ങ​ൾ അ​റി​യു​ന്ന​തി​നും പ​രി​ശീ​ലി​ക്കു​ന്ന​തി​നു​മാ​യു​ള്ള കാ​ലി​ഗ്ര​ഫി ശി​ൽ​പ​ശാ​ല സെ​പ്റ്റം​ബ​ർ ര​ണ്ടു വ​രെ എ​ല്ലാ ശ​നി​യാ​ഴ്ച​ക​ളി​ലും ന​ട​ക്കും. അ​റ​ബി കാ​ലി​ഗ്ര​ഫി മേ​ഖ​ല​യി​ലെ പ്ര​മു​ഖ​നാ​യ ഒ​ബൈ​ദ അ​ൽ ബാ​ങ്കി​യാ​ണ് ശി​ൽ​പ​ശാ​ല​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. 17 വ​യ​സ്സു മു​ത​ലാ​ണ് കാ​ലി​ഗ്ര​ഫി ശി​ൽ​പ​ശാ​ല​യി​ലേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക. 500 റി​യാ​ലാ​ണ് ര​ജി​സ്‌​ട്രേ​ഷ​ൻ ഫീ​സ്.

ജൂ​ലൈ 26ന് ​സ്‌​ക്രൂ​സ് ആ​ൻ​ഡ് ത്രെ​ഡ്‌​സ് ശി​ൽ​പ​ശാ​ല​ക്ക് സാ​റ യാ​ഖൂ​ബ് നേ​തൃ​ത്വം ന​ൽ​കും. സ്‌​ക്രൂ​ക​ളും നൂ​ലും ഉ​പ​യോ​ഗി​ച്ച് ക​ലാ​രൂ​പ​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നു​ള്ള വൈ​ദ​ഗ്ധ്യ​മാ​ണ് ശി​ൽ​പ​ശാ​ല​യി​ലൂ​ടെ ന​ൽ​കു​ന്ന​ത്. ര​ജി​സ്‌​ട്രേ​ഷ​ൻ ഫീ​സ് 100 റി​യാ​ൽ. കാ​ലി​ഗ്രാ​ഫ​റും ഫൈ​ൻ ആ​ർ​ട്ടി​സ്റ്റു​മാ​യ അ​മ്മാ​ർ അ​ൽ ദ​സൂ​ഖി കൂ​ഫി ഫോ​ണ്ട് ഉ​പ​യോ​ഗി​ച്ച സം​ഘ​ടി​ക്കു​ന്ന ആ​ർ​ക്കി​ടെ​ക്ച​ർ ആ​ൻ​ഡ് കാ​ലി​ഗ്ര​ഫി പാ​റ്റേ​ൺ ശി​ൽ​പ​ശാ​ല ജൂ​ലൈ 16 മു​ത​ൽ ആ​ഗ​സ്റ്റ് ഒ​ന്നു വ​രെ എ​ല്ലാ ഞാ​യ​ർ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ലും ന​ട​ക്കും.

വൈ​കീ​ട്ട് ആ​റു മു​ത​ൽ എ​ട്ടു വ​രെ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ര​ജി​സ്‌​ട്രേ​ഷ​ൻ ഫീ​സ് 500 റി​യാ​ലാ​ണ്. ആ​ഗ​സ്റ്റ് ആ​റു മു​ത​ൽ എ​ട്ടു വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ അ​ൽ​ഹം​ബ്ര പാ​റ്റേ​ണു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ശി​ൽ​പ​ശാ​ല ന​ട​ക്കും. വൈ​കീ​ട്ട് അ​ഞ്ചു മു​ത​ൽ ഏ​ഴു വ​രെ​യാ​ണ് സ​മ​യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:artworkshopskatharacalligraphy
News Summary - Kathara with art and calligraphy workshops
Next Story