കതാറ ബീച്ചിൽ പ്രവേശനത്തിന് ഫീസ് ഈടാക്കിത്തുടങ്ങി
text_fieldsദോഹ: കതാറ ബീച്ചുകളിലേക്കുള്ള പ്രവേശനം ഇനി മുതൽ പണമടച്ചുള്ള പാസ് മൂലമായിരിക്കുമെന്ന് കതാറാ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ അറിയിച്ചു. പ്രായപൂർത്തിയായവർക്ക് പ്രവേശനത്തിന് 50 റിയാലും ഏഴ് വയസ്സ് മുതൽ 18 വയസ്സ് വരെ 25 റിയാലുമാണ് ഫീസ്. ഏഴ് വയസ് വരയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമായിരിക്കും.
ജൂലൈ നാല് ശനിയാഴ്ച മുതൽ കതാറ ബീച്ചുകളിലേക്കുള്ള പ്രവേശനത്തിന് ഫീസ് ഈടാക്കി തുടങ്ങിയിട്ടുണ്ടെന്ന് കതാറ അറിയിച്ചു. കോവിഡ് 19 നിയന്ത്രണങ്ങൾ നീക്കുന്നതിെൻറ രണ്ടാം ഘട്ടത്തോടനുബന്ധിച്ച് കതാറയിലെ മൂന്ന് ബീച്ചുകൾ പൊതുജനങ്ങൾക്കായി ജൂലൈ ഒന്നു മുതൽ തുറന്നുകൊടുത്തിരുന്നു. വൈകിട്ട് 3 മുതൽ രാത്രി 10 വരെയാണ് ബീച്ചുകളിലേക്കുള്ള പ്രവേശനം.
സാമൂഹിക അകലം പാലിച്ച് മൂന്ന് ബീച്ചുകളിലും പ്രത്യേക ഇരിപ്പിട സംവിധാനവും കുട്ടികളുടെ കളിസ്ഥലവും അധികൃതർ സജ്ജമാക്കിയിരുന്നു. ബീച്ച് 3, 4 എന്നിവിടങ്ങളിൽ മാത്രമായിരിക്കും നീന്താനുള്ള അനുമതി. ജെറ്റ്സ് കീ ഒരാൾക്ക് മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.