Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കളിയാരാധകരെ വരവേറ്റ് കതാറ

text_fields
bookmark_border
ലോകകപ്പ് ഫൈനൽ ദിനം വരെ വിവിധ സാസ്കാരിക പരിപാടികൾക്കാണ് കതാറ വേദിയാവുന്നത്
കളിയാരാധകരെ വരവേറ്റ് കതാറ
cancel
camera_alt

ക​താ​റ ജ​ന​റ​ൽ മാ​നേ​ജ​ർ ഡോ. ​ഖ​ലി​ദ്​ ബി​ൻ ഇ​ബ്രാ​ഹിം അ​ൽ സു​ലൈ​തി ലോ​ക​ക​പ്പ്​ മ്യൂ​സി​യം പ്ര​ദ​ർ​ശ​നം ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത​പ്പോ​ൾ

ദോഹ: നിരവധി പരിപാടികൾക്കും പ്രദർശനങ്ങളുമായാണ് കതാറ സാംസ്കാരിക ഗ്രാമം ലോകകപ്പിനെത്തുന്ന വിവിധ രാജ്യക്കാരായ കാണികളെ സ്വാഗതം ചെയ്യുന്നത്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നും ദിനേനെ ആയിരക്കണക്കിന് ലോകകപ്പ് ആരാധകരുടെ പ്രവാഹത്തിനാണ് കതാറ സാക്ഷ്യം വഹിക്കുന്നത്.

കതാറ അന്താരാഷ്ട്ര സെറാമിക്സ് പ്രദർശനം, സ്റ്റാമ്പ് മ്യൂസിയം പ്രദർശനം തുടങ്ങി 2022 ഖത്തർ ലോകകപ്പിനോടനുബന്ധിച്ചുള്ള നിരവധി പ്രദർശനങ്ങൾ കതാറ ഡയറക്ടർ ജനറൽ െപ്രാഫ. ഡോ. ഖാലിദ് ബിൻ ഇബ്റാഹിം അൽ സുലൈതി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു. കതാറയിലെ ബിൽഡിംഗ് 13ൽ നടക്കുന്ന കതാറ ഇൻറർനാഷണൽ സെറാമിക്സ് എക്സിബിഷനിൽ 12 രാജ്യങ്ങളിൽ നിന്നായി 32 കലാകാരന്മാരും 18 കലാ സൃഷ്ടികളും പങ്കെടുക്കുന്നുണ്ട്.

ബിൽഡിംഗ് 22ലെ പോസ്റ്റൽ സ്റ്റാമ്പ് മ്യൂസിയം ആസ്ഥാനത്ത് നടക്കുന്ന ലോകകപ്പ് തപാൽ സ്റ്റാമ്പ് പ്രദർശനം കാണാൻ നിരവധി പേരാണ് കതാറയിലെത്തുന്നത്. 280 പ്ലേറ്റുകൾ ഉൾപ്പെടെ ലോകമെമ്പാടുമുള്ള 340ലധികം സ്റ്റാമ്പ് പ്ലേറ്റുകൾ (ഒരു പ്ലേറ്റിൽ ശരാശരി അഞ്ച് സ്റ്റാമ്പുകൾ) പ്രദർശനത്തിനുണ്ട്. 1930ലെ ആദ്യ ലോകകപ്പ് മുതൽ 2022 ഖത്തർ ലോകകപ്പ് വരെ ഉൾപ്പെടും.

ഖത്തറിൽ നിന്നുള്ള ഡോ. ഖാലിദ് അൽ മീർ, അമേരിക്കക്കാരനായ കെൻ ഗിൽബർട്ട്, ബ്രസീലിയൻ പൗലോ ഡ്യൂക്ക്, ഇറ്റാലിക്കാരനായ മാത്യൂ മെലോഡിയ എന്നിവരുടെ പ്രദർശനത്തിൽ ലോകകപ്പ് ശേഖരങ്ങളുടെ വിശിഷ്ടവും അപൂർവവുമായ ശേഖരവും ഉൾപ്പെടുന്നു. ലോകകപ്പിെൻറ തുടക്കം മുതൽ പുറത്തിറങ്ങിയ വെള്ളി, സ്വർണ നാണയങ്ങൾ, പ്രിൻറുകൾ, വസ്ത്രങ്ങൾ എന്നിവയുടെ സുവനീറുകൾ. ലോകകപ്പ് ആദ്യ പതിപ്പിലെ ഔദ്യോഗിക മെഡലും ഉൾപ്പെടും.

ക​താ​റ​യി​ൽ ന​ട​ക്കു​ന്ന ത്രീ​ഡി ​ചി​ത്ര ര​ച​നാ പ്ര​ദ​ർ​ശ​ന​ത്തി​ൽ നി​ന്ന്​

കതാറയിലെ സാംസ്കാരിക പരിപാടികൾ, നാടൻ കലാ പ്രദർശനങ്ങൾ, സാംസ്കാരിക, കായിക പ്രദർശനങ്ങൾ എന്നിവ പൗരന്മാരെയും താമസക്കാരെയും സന്ദർശകരെയും കതാറയിലേക്ക് ആകർഷിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു. ഖത്തരി, അറബ്, ഇസ്ലാമിക സംസ്കാരവും പൈതൃകവും കതാറയിലെത്തുന്ന സന്ദർശകർക്ക് പരിചയപ്പെടാൻ അധികൃതർ അവസരമൊരുക്കിയിട്ടുണ്ട്.

ഡിസംബർ 18 വരെ തുടരുന്ന കതാറ പരമ്പരാഗത പായ്ക്കപ്പൽ മേളയുടെ 12ാമത് പതിപ്പിലേക്കായി നിരവധി സന്ദർശകരെത്തുന്നുണ്ട്. പായ്ക്കപ്പൽ മേളയുടെ പ്രവർത്തനങ്ങൾ പരിചയപ്പെടുന്നതോടൊപ്പം സമുദ്ര ചരിത്രവും അനുബന്ധ സംസ്കാരവും പ്രദർശിപ്പിക്കുന്ന വിവിധ പവലിയനുകളും അതിെൻറ പ്രവർത്തനങ്ങളും ഇവിടെയെത്തുന്ന സന്ദർശകർ ആസ്വദിക്കുന്നു. കടൽപ്പാട്ടിെൻറ പൈതൃകം അവതരിപ്പിക്കുന്ന നാടോടി കലകളും കൂടാതെ പൈതൃക സമ്പന്നമായ ചിത്രങ്ങളും ഇവിടെയുണ്ട്.

കതാറയിലെ അൽഹിക്മ ചത്വരത്തിലെ പ്രകാശിതമായ ജലധാരയ സന്ദർശിക്കുന്നതിനും ചിത്രങ്ങൾ പകർത്തുന്നതിനുമായി നിരവധി പേർ എത്തുന്നു. സംഗീതവും നൃത്തജലവും സംയോജിപ്പിച്ച് പരിസരത്തെ കെട്ടിടങ്ങളിൽ പ്രതിഫലിപ്പിക്കുന്ന ആകർഷകമായ രൂപങ്ങളും സൈക്കഡെലിക് ലൈറ്റുകളുടെ പ്രതിഫലനവും ആകർഷകമാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Katara welcomes the world cup football fans
Next Story