Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightക​താ​റ​യി​ൽ...

ക​താ​റ​യി​ൽ സം​ഗീ​ത​മ​ഴയുമായി ഗ്രാ​മി ജേ​താ​വ് പ​ണ്ഡി​റ്റ് വി​ശ്വ മോ​ഹ​ൻ ഭ​ട്ട്

text_fields
bookmark_border
ക​താ​റ​യി​ൽ സം​ഗീ​ത​മ​ഴയുമായി ഗ്രാ​മി ജേ​താ​വ് പ​ണ്ഡി​റ്റ് വി​ശ്വ മോ​ഹ​ൻ ഭ​ട്ട്
cancel
camera_alt??????????? ?????? ??????? ??????? ????????? ???????????????? ???????? ???????????????

ദോ​ഹ: ക​താ​റ ക​ൾ​ച്ച​റ​ൽ വി​ല്ലേ​ജി​ലെ ഡ്രാ​മാ തി​യ​റ്റ​റി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ സം​ഗീ​ ത​മ​ഴ പെ​യ്യു​ക​യാ​യി​രു​ന്നു. തി​യ​റ്റ​റി​ലെ​ത്തി​യ നൂ​റു​ക്ക​ണ​ക്കി​ന് വ​രു​ന്ന ഇ​ന്ത്യ​ൻ ക്ലാ​സി​ക് സം ​ഗീ​താ​സ്വാ​ദ​ക​ർ​ക്ക് സം​ഗീ​ത വി​രു​ന്നൊ​രു​ക്കി​യ​ത് ഗ്രാ​മി അ​വാ​ർ​ഡ് ജേ​താ​വ് പ​ണ്ഡി​റ്റ് വി​ശ്വ മോ​ഹ​ൻ ഭ​ട്ടും ഗ്രാ​മി നോ​മി​നി​യാ​യ ശ​ശാ​ങ്ക് സു​ബ്ര​മ​ണ്യ​വും. ‘യൂ​ന​ിസ​ൻ ഓ​ഫ് സ്​​ട്രി​ങ്സ്​ ആ​ൻ​ഡ് വൈ​ൻ​ഡ്’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ജു​ഗ​ൽ​ബ​ന്ദി സം​ഗീ​ത സ​ന്ധ്യ​യി​ൽ മോ​ഹ​ൻ വീ​ണ​യി​ൽ പ​ണ്ഡി​റ്റ് വി​ശ്വ​മോ​ഹ​ൻ ഭ​ട്ടും ഓ​ട​ക്കു​ഴ​ലി​ൽ ശ​ശാ​ങ്ക് സു​ബ്ര​മ​ണ്യ​വും സം​ഗീ​ത േപ്ര​മി​ക​ളെ കൈ​യി​ലെ​ടു​ത്തു. പ​ണ്ഡി​റ്റ് വി​ശ്വ മോ​ഹ​ൻ സ്വ​യം നി​ർ​മി​ച്ച​താ​ണ് മോ​ഹ​ൻ വീ​ണ. ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ഓ​ട​ക്കു​ഴ​ൽ വി​ദ്വാ​നാ​ണ് ശ​ശാ​ങ്ക് സു​ബ്ര​മ​ണ്യം.

ത​ബ​ല വി​ദ്വാ​ൻ ഹി​മാ​ൻ​ഷു മ​ഹ​ന്തും മൃ​ദം​ഗ​ത്തി​ൽ പ​ത്രി സ​തി​ഷ് കു​മാ​റും കൂ​ടി ചേ​ർ​ന്ന​തോ​ടെ തി​യ​റ്റ​റി​ൽ സം​ഗീ​ത മ​ഴ പെ​യ്തി​റ​ങ്ങി. 1994ൽ ആണ് സം​ഗീ​ത​ലോ​ക​ത്തെ സ​മ​ഗ്ര സം​ഭാ​വ​ന​ക്ക് ഹി​ന്ദു​സ്​​ഥാ​നി, ക​ർ​ണാ​ടി​ക് ധാ​ര​ക​ളി​ൽ തി​ള​ങ്ങി നി​ൽ​ക്കു​ന്ന പ​ണ്ഡി​റ്റ് ഭ​ട്ടി​ന് സം​ഗീ​ത ലോ​ക​ത്തെ ഓ​സ്​​കാ​ർ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഗ്രാ​മി അ​വാ​ർ​ഡ് ല​ഭി​ക്കു​ന്ന​ത്. ‘എ ​മീ​റ്റിം​ഗ് ബൈ ​ദി റി​വ​ർ’ എ​ന്ന ആ​ൽ​ബ​ത്തി​ന് അ​മേ​രി​ക്ക​ൻ സം​ഗീ​ത​ജ്ഞ​നാ​യ റൈ ​കൂ​ഡ​റി​നൊ​പ്പ​മാ​ണ് പ​ണ്ഡി​റ്റ് ഭ​ട്ട് ഗ്രാ​മി ജേ​താ​വാ​യ​ത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും സു​ന്ദ​ര​മാ​യ ന​ഗ​ര​ങ്ങ​ളി​ലൊ​ന്നാ​യ ദോ​ഹ​യി​ലെ സം​ഗീ​താ​സ്വാ​ദ​ക​ർ​ക്ക് മു​ന്നി​ൽ പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കാ​ൻ സാ​ധി​ച്ച​തി​ൽ സ​ന്തോ​ഷ​വും അ​ഭി​മാ​ന​വു​മു​ണ്ടെ​ന്ന് പ​ണ്ഡി​റ്റ് ഭ​ട്ട് പ​റ​ഞ്ഞു. ഖ​ത്ത​ർ^ഇ​ന്ത്യസാം​സ്​​കാ​രി​ക വ​ർ​ഷം 2019െൻ​റ ഭാ​ഗ​മാ​യാ​ണ് സം​ഗീ​ത സ​ന്ധ്യ സം​ഘ​ടി​പ്പി​ച്ച​ത്. ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ​യും ക​താ​റ​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ‘ബീ​റ്റ്സ്​ ആ​ൻ​ഡ് ട്യൂ​ൺ​സ്​ ഇ​വ​ൻ​റ്സ്’​ ആ​യിരുന്നു സം​ഘാ​ട​ക​ർ. ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പി ​കു​മ​ര​ൻ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newskatara
News Summary - katara-music-qatar-qatar news
Next Story