Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right‘മഹാസീലെ’ന്ന മഹിമയിൽ...

‘മഹാസീലെ’ന്ന മഹിമയിൽ വിളവെടുപ്പ് വിപണിയുണർന്നു

text_fields
bookmark_border
മഹാസീൽ ഫെസ്റ്റിവൽ
cancel
camera_alt

മഹാസീൽ ഫെസ്റ്റിവലിൽ പ​ങ്കെടുക്കുന്ന നഴ്സറികളിലൊന്ന്

ദോ​ഹ: ക​താ​റ ക​ൾ​ച​റ​ൽ വി​ല്ലേ​ജ് ഫൗ​ണ്ടേ​ഷ​ന്റെ ഏ​ഴാ​മ​ത് മ​ഹാ​സീ​ൽ ഫെ​സ്റ്റി​വ​ലി​ന് (വി​ള​വെ​ടു​പ്പ് ഉ​ത്സ​വം) തു​ട​ക്ക​മാ​യി. വ്യാ​ഴാ​ഴ്ച രാ​വി​ലെ ക​താ​റ​യി​ലെ ക​ൾ​ച​റ​ൽ വി​ല്ലേ​ജി​ൽ പ​ബ്ലി​ക് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജ​ന​റ​ലും ഹ്യൂ​മ​ൻ റി​സോ​ഴ്‌​സ് ഡി​പ്പാ​ർ​ട്മെ​ന്റ് ഡ​യ​റ​ക്ട​റു​മാ​യ സെ​യ്ഫ് സ​അ​ദ് അ​ൽ ദോ​സ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യ​ത്തി​ന്റെ​യും ഖ​ത്ത​രി ഫാ​ർ​മേ​ഴ്‌​സ് ഫോ​റ​ത്തി​ന്റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് മ​ഹാ​സീ​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യ​ത്തി​ലെ കാ​ർ​ഷി​ക​കാ​ര്യ വ​കു​പ്പ് ഡ​യ​റ​ക്ട​ർ യൂ​സു​ഫ് ഖാ​ലി​ദ് അ​ൽ ഖു​ലൈ​ഫി, ഫെ​സ്റ്റി​വ​ലി​ന്റെ സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ സ​ൽ​മാ​ൻ അ​ൽ നു​ഐ​മി, ഖ​ത്ത​രി ഫാം ​ഉ​ട​മ​ക​ൾ, പ​ങ്കെ​ടു​ക്കു​ന്ന ദേ​ശീ​യ ക​മ്പ​നി​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ജ​നു​വ​രി 19ന് ​തു​ട​ങ്ങു​ന്ന മ​ഹാ​സീ​ൽ ഫെ​സ്റ്റി​വ​ൽ 28 വ​രെ തു​ട​രും. ശേ​ഷം ഏ​പ്രി​ൽ പ​കു​തി​വ​രെ എ​ല്ലാ വ്യാ​ഴം, വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ ഒ​മ്പ​തു മ​ണി മു​ത​ൽ രാ​ത്രി ഒ​മ്പ​തു​വ​രെ ​മ​ഹാ​സീ​ൽ തു​ട​രു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ്രാ​ദേ​ശി​ക ഖ​ത്ത​രി മാ​ർ​ക്ക​റ്റി​ൽ​നി​ന്നു​ള്ള കാ​ർ​ഷി​ക ഉ​ൽ​പ​ന്ന​ങ്ങ​ളും മ​റ്റു​മാ​ണ് വി​ള​വെ​ടു​പ്പു​ത്സ​വ​ത്തി​ൽ ഉ​ണ്ടാ​വു​ക.

വ്യാഴാഴ്ച തുടക്കമായ ഏഴാമത് മഹാസീൽ ഫെസ്റ്റിവലിന്റെ പ്രവേശനകവാടം

ക​താ​റ ക​ൾ​ച​റ​ൽ വി​ല്ലേ​ജ് സ​ന്ദ​ർ​ശി​ക്കു​ന്ന​വ​ർ​ക്ക് മ​ഹാ​സീ​ൽ ഫെ​സ്റ്റി​വ​ൽ ഒ​രു പ്ര​ധാ​ന വാ​ർ​ഷി​ക പ​രി​പാ​ടി​യാ​യി മാ​റി​യെ​ന്ന് സെ​യ്ഫ് സ​അ​ദ് അ​ൽ ദോ​സ​രി പ​റ​ഞ്ഞു. ഏ​ഴാം പ​തി​പ്പി​ലെ​ത്തു​ന്ന​തി​ലൂ​ടെ ഈ ​വി​ള​വെ​ടു​പ്പ് വി​പ​ണി അ​തി​​ന്റെ ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് തെ​ളി​യി​ക്കു​ന്ന​ത്. പ്രാ​ദേ​ശി​ക ഉ​ൽ​പ​ന്ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നു​ള്ള സം​സ്കാ​ര​മാ​ണ് അ​ത് പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. കാ​ർ​ഷി​ക, ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യി​ൽ ഇ​പ്പോ​ൾ ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള വൈ​വി​ധ്യ​മാ​ർ​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് മ​ഹാ​സീ​ൽ അ​ണി​നി​ര​ത്തു​ന്ന​ത്. നി​ര​വ​ധി ആ​ളു​ക​ളെ ഇ​ത് ആ​ക​ർ​ഷി​ക്കു​ന്ന​ത് അ​തു​കൊ​ണ്ടാ​ണ്’.

വി​ള​വെ​ടു​പ്പു​ത്സ​വ​ത്തി​ന്റെ ഏ​ഴാം പ​തി​പ്പ് കാ​ർ​ഷി​ക ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ലും ഗു​ണ​നി​ല​വാ​ര​ത്തി​ലും ഏ​റെ മു​ന്നി​ട്ടു​നി​ൽ​ക്കു​ന്ന​താ​യി മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യ​ത്തി​ലെ കാ​ർ​ഷി​ക​കാ​ര്യ വ​കു​പ്പ് ഡ​യ​റ​ക്ട​ർ യൂ​സു​ഫ് ഖാ​ലി​ദ് അ​ൽ ഖു​ലൈ​ഫി പ​റ​ഞ്ഞു. ‘പൗ​ര​ന്മാ​രോ താ​മ​സ​ക്കാ​രോ ആ​ക​ട്ടെ, പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ്രാ​ദേ​ശി​ക ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വൈ​വി​ധ്യം അ​റി​യാ​നു​ള്ള അ​വ​സ​ര​മാ​ണി​ത് ന​ൽ​കു​ന്ന​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മെ​ന്ന നി​ല​യി​ൽ ക​താ​റ​ക്ക് പ്രാ​ധാ​ന്യ​മേ​റെ​യാ​ണ്. ദേ​ശീ​യ​മാ​യി ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന വി​വി​ധ ഉ​ൽ​പ​ന്ന​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന മ​ഹാ​സീ​ൽ ഫെ​സ്റ്റി​വ​ലി​ന്റെ ഇ​ടം കൂ​ടി​യാ​യി ക​താ​റ മാ​റു​ന്ന​തും സ​വി​ശേ​ഷ​മാ​ണ്’.

വ്യാഴാഴ്ച തുടക്കമായ ഏഴാമത് മഹാസീൽ ഫെസ്റ്റിവലിലെ സ്റ്റാളുകളിലൊന്ന്

ക​താ​റ​യി​ലെ തെ​ക്കു​ഭാ​ഗ​ത്ത് സെ​ന്റ് റെ​ജി​സി​ന് എ​തി​ർ​വ​ശ​ത്താ​യാ​ണ് മ​ഹാ​സീ​ൽ അ​ര​ങ്ങേ​റു​ന്ന​ത്. 28 പ്രാ​ദേ​ശി​ക ഫാ​മു​ക​ളു​ടെ​യും ആ​റു ദേ​ശീ​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പ​ങ്കാ​ളി​ത്തം മ​ഹാ​സീ​ലി​ലു​ണ്ടാ​കു​മെ​ന്ന് ക​താ​റ അ​ധി​കൃ​ത​ർ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. കോ​ഴി, മാം​സം, പാ​ലു​ൽ​പ​ന്ന​ങ്ങ​ൾ, ഈ​ന്ത​പ്പ​ഴം, തേ​ൻ എ​ന്നി​വ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ ഫെ​സ്റ്റി​വ​ലി​ലെ​ത്തും.

ചെ​ടി​ക​ളു​ടെ വി​ൽ​പ​ന​യും മ​ഹാ​സീ​ലി​ൽ ത​കൃ​തി​യാ​യി ന​ട​ക്കും. ഇ​ക്കു​റി​യും പൂ​ക്ക​ൾ, അ​ല​ങ്കാ​ര സ​സ്യ​ങ്ങ​ൾ, ഹോം ​ഗാ​ർ​ഡ​ൻ തു​ട​ങ്ങി​യ​വ​യ​ട​ക്ക​മു​ള്ള എ​ട്ടു ന​ഴ്സ​റി​ക​ൾ പ​​ങ്കെ​ടു​ക്കു​ന്നു​ണ്ട്. പ​ര​മ്പ​രാ​ഗ​ത ഭ​ക്ഷ​ണ​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ളു​മു​ണ്ടാ​കും. ശി​ൽ​പ​ശാ​ല​ക​ളും ക​ലാ​പ​രി​പാ​ടി​ക​ളും ആ​ർ​ട്ട് വ​ർ​ക്ക്‌​ഷോ​പ്പു​ക​ളും ഉ​ൾ​പ്പെ​ടെ, കു​ടും​ബ​ത്തി​ന് ഷോ​പ്പി​ങ് ന​ട​ത്താ​നും ആ​സ്വാ​ദ്യ​ക​ര​മാ​യി സ​മ​യം ചെ​ല​വ​ഴി​ക്കാ​നു​മു​ള്ള അ​വ​സ​രം മ​ഹാ​സീ​ൽ ഫെ​സ്റ്റി​വ​ൽ ഒ​രു​ക്കു​ന്നു​ണ്ടെ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarNewsMahaseel Festival 2023
News Summary - Katara launches Mahaseel Festival
Next Story