Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ദി റൂട്ടഡ് നോമാഡ്; എം.എഫ്. ഹുസൈൻ' പ്രദർശനത്തിനൊരുങ്ങി കതാറ

text_fields
bookmark_border
ഒക്ടോബർ 28 മുതൽ ആരംഭിക്കും
ദി റൂട്ടഡ് നോമാഡ്; എം.എഫ്. ഹുസൈൻ പ്രദർശനത്തിനൊരുങ്ങി കതാറ
cancel
Listen to this Article

ദോഹ: ഇന്ത്യയിലെ പ്രശസ്ത ആധുനികചിത്രകാരനായിരുന്ന എം.എഫ്. ഹുസൈൻ (മഖ്ബൂൽ ഫിദ ഹുസൈൻ) സൃഷ്ടികൾ ഉൾപ്പെടുത്തി ഖത്തർ മ്യൂസിയംസ് ന്യൂഡൽഹിയിലെ കിരൺ നാടാർ മ്യൂസിയം ഓഫ് ആർട്ടുമായി (കെ.എൻ.എം.എ) സഹകരിച്ച് പ്രദർശനം സംഘടിപ്പിക്കുന്നു.

2024 ൽ വെനീസിയയിൻ നടന്ന 60ാമത് ഇന്റർനാഷനൽ ആർട്ട് എക്സിബിഷൻ ഓഫ് ലാ ബിനാലെ ഡി പ്രദർശനത്തിനുശേഷമാണ്, എം.എഫ്. ഹുസൈൻ: ദി റൂട്ടഡ് നോമാഡ് എന്ന പേരിൽ ഒക്ടോബർ 28 മുതൽ 2026 ഫെബ്രുവരി ഏഴു വരെ ഖത്തർ മ്യൂസിയംസ് ഗാലറിയുടെ നേതൃത്വത്തിൽ കതാറയിൽ പ്രദർശനം ഒരുങ്ങുന്നത്.

ഇന്ത്യയിലെ ജനനകാലം മുതൽ ഖത്തർ പൗരനായി ദോഹയിൽ ചെലവഴിച്ച അവസാന നാളുകൾ വരെയുള്ള അദ്ദേഹത്തിന്റെ സഞ്ചാരവും കലായാത്രയും അടയാളപ്പെടുത്തുന്ന പ്രദർശനം, കാഴ്ചക്കാരന് പൂർണമായും അനുഭവഭേദ്യമായതും സംവേദനക്ഷമവുമായിരിക്കും. പരിപാടിയുടെ തലക്കെട്ട് സൂചിപ്പിക്കുന്നതുപോലെ സ്വന്തം രാജ്യത്തോടുള്ള ആഴത്തിലുള്ള ബന്ധവും അദ്ദേഹത്തിന്റെ നാടോടി, കോസ്മോപൊളിറ്റൻ മനോഭാവവും പ്രകടിപ്പിക്കുന്നതായിരിക്കും പ്രദർശനം.

മിത്ത്, ആധുനികത എന്നിവ സമന്വയിപ്പിക്കുന്ന സൃഷ്ടികളിലൂടെ ഇന്ത്യയെക്കുറിച്ചുള്ള പ്രാചീന സംസ്കാരവും പോസ്റ്റ് കൊളോണിയൽ കാഴ്ചപ്പാടുകളുമായിരിക്കും പ്രദർശനത്തിൽ ഒരുങ്ങുക. കിരൺ നാടാർ മ്യൂസിയം ഓഫ് ആർട്ടുമായി സഹകരിച്ച് 'ദി റൂട്ടഡ് നോമാഡ്: എം.എഫ്. ഹുസൈൻ' എന്ന പ്രദർശനത്തിലൂടെ ഇന്ത്യയുടെ സമ്പന്നമായ കലാപൈതൃകം അവതരിപ്പിക്കുന്നതിൽ ഖത്തർ മ്യൂസിയംസ് അഭിമാനിക്കുന്നതായി ​ഖത്തർ മ്യൂസിയംസിലെ എക്സിബിഷൻ, പബ്ലിക് ആർട്ട്, റുബൈയ ഖത്തർ എന്നിവയുടെ ആക്ടിങ് ഡെപ്യൂട്ടി സി.ഇ.ഒയും സെൻട്രൽ എക്സിബിഷൻ ഡയറക്ടറുമായ ശൈഖ റീം ആൽഥാനി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Katara gears up to screen 'The Rooted Nomad; M.F. Hussain'
Next Story