കതാറ കൾചറൽ ഫൗണ്ടേഷൻ; നാലാമത് കതാറ അറബിക് കവിതാപുരസ്കാര വിജയികളെ പ്രഖ്യാപിച്ചു
text_fieldsദോഹ: കതാറ കൾചറൽ ഫൗണ്ടേഷൻ നാലാമത് കതാറ അറബിക് കവിതാപുരസ്കാര വിജയികളെ പ്രഖ്യാപിച്ചു. സത്യവിശ്വാസികളുടെ മാതാക്കൾ എന്ന തീമിൽ ഉമ്മു സലമ ഹിന്ദ് ബിൻത് അബി ഉമയ്യ അൽ മഖ്സൂമിയ്യ വിഷയത്തിൽ കേന്ദ്രീകരിച്ചായിരുന്നു മത്സരം സംഘടിപ്പിച്ചത്.ഈജിപ്ത് സ്വദേശി ഇബ്രാഹിം മുഹമ്മദ് അബ്ദുല്ല അൽ സയ്യിദ് ഒന്നാം സ്ഥാനവും യമനിൽനിന്നുള്ള റദ് വാൻ സുൽത്താൻ ഹമൂദ് അലി രണ്ടാം സ്ഥാനവും നൈജീരിയൻ സ്വദേശി ബകർ മൗസാ ഹാരൂൻ ഉസ്മാൻ മൂന്നാം സ്ഥാനവും നേടി. 20 അറബ് രാജ്യങ്ങൾനിന്ന് അടക്കം വിവിധ രാജ്യങ്ങളിൽനിന്നായി 304 എൻട്രികൾ ലഭിച്ചിരുന്നു.
വിജയികളായവർക്ക് ഒന്നാം സ്ഥാനത്തിന് 60,000 റിയാലും, രണ്ടാം സ്ഥാനത്തിന് 40,000 റിയാലും, മൂന്നാം സ്ഥാനത്തിന് 20,000 റിയാലും ലഭിക്കും. ആകെ 1,20,000 ഖത്തർ റിയാൽ ആണ് പുരസ്കാരമായി നൽകുക.പ്രവാചകന്റെ കുടുംബത്തെ, പ്രത്യേകിച്ച് സത്യവിശ്വാസികളുടെ മാതാക്കളെ ആദരിക്കുകയും വരും തലമുറകൾക്ക് പകർന്നുനൽകുകയുമാണ് കതാറ അറബിക് കവിതാപുരസ്കാരത്തിന്റെ ലക്ഷ്യം. മുൻ വർഷങ്ങളിൾ ഖദീജ ബിൻത് ഖുവൈലിദ്, ആയിശ ബിൻത് അബൂബക്കർ സിദ്ദീഖ്, ഹഫ്സ ബിൻത് ഉമർ എന്നിവരായിരുന്നു കേന്ദ്രീകരിച്ചായിരുന്നു മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

