Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right‘കാസർകോടിന്​...

‘കാസർകോടിന്​ നഷ്​ടമായത്​ രണ്ട്​ വികസന ​ശിൽപികളെ’

text_fields
bookmark_border
‘കാസർകോടിന്​ നഷ്​ടമായത്​ രണ്ട്​ വികസന ​ശിൽപികളെ’
cancel

ദോഹ: കാസർകോടി​​​െൻറ വികസനത്തിന് എറ്റവും മുന്നിൽ നിന്ന് പ്രവർത്തിച്ച രണ്ടു വികസന ശിൽപികളെയാണ് നഷ്​ടമായതെന്ന് ഖത്തർ കെ.എം.സി.സി സംസ്ഥാന പ്രസിഡൻറ്​ എസ്.എ.എം ബഷീർ പറഞ്ഞു. കെ.എം.സി.സി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ചെർക്കളം അബ്​ദുല്ല, പി.ബി അബ്​ദുൽ റസാഖ് അനുസ്മരണ പരിപാടി ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതി മത ഭാഷകൾക്ക്​ അതീതമായി മാനുഷിക മൂല്യങ്ങൾ കാത്തുസൂക്ഷിച്ച നേതാക്കളെയാണ്​ നഷ്​ടമായതെന്ന്​ അനുശോചന സമ്മേളനത്തിൽ സംസാരിച്ചവർ വ്യക്​തമാക്കി.

പഞ്ചായത്ത് കെ.എം.സി.സി പ്രസിഡൻറ്​ ബഷീർ മജൽ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ്​ ലുക്മാൻ തളങ്കര, ജനറൽ സെക്രട്ടറി സാദിഖ് പാക്യാര, ജില്ല വൈസ് പ്രസിഡൻറ്​ ഹാരിസ് എരിയാൽ, കെ.എം.സി.സി നേതാക്കളായ ബി.എം. ബാവാഹാജി, ബഷീർ ചെർക്കള, ഡിസ് അബ്​ദുല്ല, ജാഫർ കല്ലങ്കാടി, നവാസ് ആസാദ് നഗർ, സഫ്‌വാൻ കുന്നിൽ, കെ.ബി റഫീഖ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അബ്​ദുൽറഹ്മാൻ എരിയാൽ സ്വാഗതം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newskasarkode nashtam
News Summary - kasarkode nashtam-qatar-qatar news
Next Story