കാസർകോട് സ്വദേശി ഖത്തറിൽ ഷോക്കേറ്റ് മരിച്ചു
text_fieldsദോഹ: കാസർകോട് സ്വദേശിയും ഖത്തർ പ്രവാസിയുമായ യുവാവ് ദോഹയിൽ ഷോക്കേറ്റ് മരിച്ചു. ഖ ത്തറിലെ സെൻട്രൽ ബാങ്ക് ജീവനക്കാരനായിരുന്ന എം. അബ്ദുൽ മുനീർ (33) ആണ് മരിച്ചത്. മഞ്ചേശ്വരം മുസോടി എൽ.പി സ്കൂളിന് സമീപം പരേതനായ അബ്ദുൽ റഹ്മാെൻറയും അലീമയുടെയും മകനാണ്. 12 വർഷമായി മുനീർ ഖത്തറിലുണ്ട്. അബൂഹമൂറിലാണ് താമസം.
ബുധനാഴ്ച രാത്രി അൽഖോറിലെ ഒരു വീട്ടിലെ അറ്റകുറ്റപ്പണിക്കിടെ മുനീറിന് ഷോക്കേൽക്കുകയായിരുന്നു. ഹമദ് ആശുപത്രിയിലുള്ള മൃതദേഹം കൾച്ചറൽ ഫോറം ജനസേവന വിഭാഗത്തിെൻറ നേതൃത്വത്തിൽ നാട്ടിൽ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഭാര്യ: ഫർസാന. മകൾ: ലുലൂഹ (നാലുമാസം).
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
