കരങ്കവു ഇന്ന്; വിപുലമായ പരിപാടികൾ
text_fieldsദോഹ: ഖത്തറിെൻറ പരമ്പരാഗത പൈതൃകാഘോഷമായ കരങ്കവു ഇന്ന് ആഘോഷിക്കും. റമദാനി െൻറ പതി നഞ്ചാം രാവിലാണ് രാജ്യമൊന്നടങ്കം കുട്ടികളുടെ കരങ്കവു ആഘോഷ പരിപാടികൾ നടക്കുന്നത്. ഇന്ന് എല്ലാ കുട്ടികളും ‘കരങ്കവു ഖർഖാവൂ, അഅ്ത്തുനല്ലാ യുഅ്തീക്കും...’ എന്ന പാട്ടുപാടി വീടുകൾ സന്ദർശിക്കും. മധുരവും മിഠായിയും പലഹാരങ്ങളുമായി പ്രായമായവരും മുതിർന്നവരും കുട്ടികളെ സ്വീകരിക്കും. കുട്ടികളുെട കൈയിൽപണവും നൽകും. കരങ്കവുമായി ബന്ധപ്പെട്ട് വിവിധ ഇടങ്ങളിൽ വൈവിധ്യമാർന്ന പരിപാടികളാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്. വിവിധ വർണങ്ങളിലുള്ള പുത്തനുടുപ്പുകൾ ധരിച്ചാണ് രാത്രിയിൽ കുട്ടികൾ പുറത്തിറങ്ങുന്നത്.
കതാറയിൽ ഇന്ന് രാത്രി ഒമ്പത് മുതൽ 11 മണി വരെയാണ് ആഘോഷ പരിപാടികൾ നടക്കുക. ആംഫി തിയറ്റ റാണ് വേദിയായി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിൽ നടക്കുന്ന റമദാൻ മാർക്കറ്റിലും കരങ്കവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇന്നും നാളെയുമായി 8.30 മുതൽ 10.30 വരെ നടക്കുന്ന ആഘോഷ പരിപാടികളിൽ കരങ്കവു സ്പെഷ്യൽ മാസ്കോട്ടുകൾ, ക്ലൗൺ ബലൂൺ ട്വിസ്റ്റർ, മിഠായികളടങ്ങിയ സൗജന്യ കരങ്കവു ബാഗുകൾ തുടങ്ങിയവ നൽകും. ദോഹ ഫെസ്റ്റിവൽ സിറ്റിയിൽ ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ ഗതാഗത വകുപ്പ് പ്രത്യേക കരങ്കവു പരിപാ ടികൾ തിങ്കൾ വരെ തുടരും. റമദാനിലുടനീളം വൈവിധ്യമാർന്ന പരിപാടികളാണ് ഫെസ്റ്റിവൽ സിറ്റിയിൽ നട ക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
