ദോഹ: കാരശ്ശേരി സർവീസ് സഹകരണ ബാങ്ക് കോഴിക്കോട് ഇന്ദിരാഗാന്ധി റോഡിൽ (മെഡിക്കൽ കോളജ് റോഡ്) നിർമിക്കുന്ന അന്താരാഷ്ട്ര സഹകരണ മ്യൂസിയത്തിെൻറ നിർമാണവുമായി ബന്ധപ്പെട്ട് ഖത്തറിൽ കമ്മിറ്റി രൂപവത്കരിച്ചതായി ബാങ്ക് ചെയർമാൻ എൻ.കെ. അബ്ദുറഹ്മാൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 64 സെൻറ് സ്ഥലത്ത് 15 നിലകളിലായുള്ള മ്യൂസിയത്തിെൻറ പണികൾ ആരംഭിച്ചിട്ടുണ്ട്. ഉൗരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ ഒാപറേറ്റീവ് സൊസൈറ്റിക്കാണ് നിർമാണകരാർ നൽകിയത്. ലോകത്തിെല രണ്ടാമത്തെ സഹകരണ മ്യൂസിയമായിരിക്കും കോഴിക്കോേട്ടതെന്ന് അദ്ദേഹം പറഞ്ഞു. സഹകരണ സ്ഥാപനങ്ങൾ സംബന്ധിച്ച് ജനങ്ങൾക്ക് മുഴുവൻ അറിവുകളും നൽകുകയാണ് മ്യൂസിയത്തിലൂടെ ലക്ഷ്യമിടുന്നത്.
ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള വിവിധ സാമ്പത്തിക സ്ഥാപനങ്ങൾ സംബന്ധിച്ചും മ്യൂസിയത്തിൽ നിന്ന് അറിവ് ലഭിക്കും. സാമ്പത്തിക ലാഭം ലക്ഷ്യമാക്കാതെയാണ് സ്ഥാപനം പ്രവർത്തിക്കുക. പ്രവേശനം സൗജന്യമായിരിക്കും. വിവിധ രാജ്യങ്ങളിൽ മ്യൂസിയവുമായി ബന്ധപ്പെട്ട ഉപദേശനിർദേശങ്ങൾ നൽകാനായി കമ്മിറ്റികൾ രൂപവത്കരിച്ചിട്ടുണ്ട്. ഇൻകാസ് േഗ്ലാബൽ സെക്രട്ടറി കെ.കെ. ഉസ്മാൻ, ഇൻകാസ് ഖത്തർ സെക്രട്ടറി സിദ്ദീഖ് പുറായിൽ, മുഹമ്മദ് പാറക്കൽ എന്നിവരാണ് ഖത്തർ കമ്മിറ്റി അംഗങ്ങൾ. സിദ്ദീഖ് പുറായിൽ, ഇൻകാസ് കോഴിക്കോട് ജില്ലാ പ്രസിഡൻറ് അൻവർ സാദത്ത്, മലപ്പുറം കമ്മിറ്റി പ്രസിഡൻറ് ഹൈദർ ചുങ്കത്തറ, കോഴിക്കോട് ജില്ലാ ജന.സെക്രട്ടറി ബഷീർ തുവാരിക്കൽ, കാരശ്ശേരി ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് ഒാഫിസർ എം.സി. സദാനന്ദൻ എന്നിവർ വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.