Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹജ്ജ് : കരമാർഗമുള്ള തീർഥാടകർ  ആഗസ്​റ്റ് 22ന് പുറപ്പെടും 

text_fields
bookmark_border

ദോഹ: ഈ വർഷം ഹജ്ജ് തീർത്ഥാടനത്തിന് കരമാർഗം പോകുന്നവർ ആഗസ്​റ്റ് 22ന് പുറപ്പെടും. എന്നാൽ വിമാന മാർഗം പോകുന്നവർ ആഗസ്​റ്റ് 26നാണ് പുറപ്പെടുക. ഹജ്ജ് കമ്മിറ്റിയിൽ നിന്ന് അനുമതി ലഭിച്ചവർ തങ്ങളുടെ വിസ അടക്കമുള്ള രേഖകൾ ഒരാഴ്ചക്കകം ശരിയാക്കിയിരിക്കണമെന്ന് ഹജ്ജ് സേവന കമ്പനികൾ അറിയിച്ചു.

 അനുമതി ലഭിച്ച തീർത്ഥാടകരിൽ ഭൂരിഭാഗവും തങ്ങളെ വിളിച്ച് നിരക്ക് അടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചതായി കമ്പനി അധികൃതർ വ്യക്തമാക്കി. 
തീർത്ഥാടകർക്ക് ഒന്നിലധികം കമ്പനികളിൽ രജിസ്​റ്റർ ചെയ്യാൻ അവസരം ഉണ്ടായിരിക്കും. ഹാജിമാരുടെ എണ്ണം നോക്കിയല്ല തങ്ങൾ സേവനം നൽകുന്നതെന്ന് മുഹമ്മദ് ജുമുഅ അൽകുവാരി വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kara
Next Story