‘കപ്പൽപാത അടച്ചിടുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം’
text_fieldsദോഹ: ഖത്തരി കപ്പലുകൾക്ക് മാർഗതടസ്സം സൃഷ്ടിച്ച ഉപരോധ രാജ്യങ്ങളുടെ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ പ്രത്യക്ഷ ലംഘനമാണെന്ന് നിയമവിദഗ്ധ െപ്രാഫ. നതാലി ക്ലൈൻ പറഞ്ഞു. ഖത്തരി കപ്പലുകൾക്ക് നേരെയുള്ള കടുത്ത വിവേചനമാണിതെന്നും നതാലി കൂട്ടിച്ചേർത്തു. സമുദ്രനിയമങ്ങളും യു.എൻ കൺവെൻഷനുകൾ നടപ്പിലാക്കലും സംബന്ധിച്ച് സംഘടിപ്പിച്ച ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അവർ. ഖത്തറിനെതിരെ ഉപരോധമേർപ്പെടുത്തിയ നാല് രാജ്യങ്ങൾക്കും തങ്ങളുടെ സമുദ്ര പരിധിയിൽ ഖത്തരി കപ്പലുകൾക്ക് മാർഗ തടസ്സം നിൽക്കാൻ സാധ്യമല്ലെന്നും കടൽ നിയമങ്ങൾ സംബന്ധിച്ച് യു.എൻ കൺവെൻഷനുകളുടെ ലംഘനമാണ് നടന്നിരിക്കുന്നതെന്നും നതാലി ക്ലൈൻ പറഞ്ഞു.
ഉപരോധ രാജ്യങ്ങളുടെ തുറമുഖങ്ങളുമായി ബന്ധപ്പെട്ട അധികാരങ്ങൾ അവർക്ക് തന്നെയാണ്. സ്വന്തം തുറമുഖങ്ങൾ അടച്ചിടാമെങ്കിലും സമുദ്ര ഭാഗം അടച്ചിടുന്നതിന് അന്താരാഷ്ട്ര നിയമം അനുമതി നൽകുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടി. ഇൻറർനാഷണൽ ഹൈേഡ്രാഗ്രാഫിക് ഓർഗനൈസേഷനുമായി സഹകരിച്ച് കൺവെൻഷൻ ഒൺ ലോ ഓഫ് ദി സീ സ്റ്റാൻഡിംഗ് കമ്മിറ്റിയാണ് രണ്ട് ദിവസം നീണ്ടുനിന്ന ശിൽപശാല സംഘടിപ്പിച്ചത്. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും വിദേശകാര്യമന്ത്രാലയത്തിലെ സെക്രട്ടറി ജനറലുമായ ഡോ. അഹ്മദ് ബിൻ ഹസൻ അൽ ഹമ്മാദി, ഡെപ്യൂട്ടി ചെയർമാൻ ശൈഖ് അബ്ദുറഹ്മാൻ ബിൻ ഹമദ് ആൽഥാനി, വിദേശകാര്യമന്ത്രാലയത്തിലെ നിയമ വകുപ്പ് മേധാവി ശൈഖ് അബ്ദുറഹ്മാൻ ബിൻ ഹമദ് ആൽഥാനി, ഖത്തർ യൂനിവേഴ്സിറ്റി നിയമ വിഭാഗം ഡീൻ ഡോ. മുഹമ്മദ് അബ്ദുൽ അസീസ് അൽ ഖുലൈഫി എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
