Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമാപ്പിളപ്പാട്ടിന്റെ...

മാപ്പിളപ്പാട്ടിന്റെ സുൽത്താൻ വരുന്നു

text_fields
bookmark_border
മാപ്പിളപ്പാട്ടിന്റെ സുൽത്താൻ വരുന്നു
cancel

ദോ​ഹ: മാ​പ്പി​ള​പ്പാ​ട്ടെ​ഴു​ത്തി​ലെ മ​ഹാ​ര​ഥ​ന്മാ​ർ കു​റി​ച്ചി​ട്ട വ​രി​ക​ൾ ക​ണ്ണൂ​ർ ഷെ​രീ​ഫി​ന്റെ ആ​ലാ​പ​ന​ത്തി​ലൂ​ടെ​യെ​ത്തു​മ്പോ​ൾ വേ​ദി​ക​ൾ ഇ​ള​കി​മ​റി​യും. ര​ണ്ടു പ​തി​റ്റാ​ണ്ടി​ലേ​റെ കാ​ല​മാ​യി ലോ​ക​മെ​ങ്ങു​മു​ള്ള മ​ല​യാ​ളി സം​ഗീ​താ​സ്വാ​ദ​ക​ർ​ക്ക് മാ​പ്പി​ള​പ്പാ​ട്ടെ​ന്നാ​ൽ ഈ ​ക​ണ്ണൂ​രു​കാ​ര​നാ​ണ്. മോ​യി​ൻ​കു​ട്ടി വൈ​ദ്യ​ർ മു​ത​ൽ എ​സ്.​എ. ജ​മീ​ലും ബാ​പ്പു വെ​ള്ളി​പ​റ​മ്പും ഒ.​എം. ക​രു​വാ​ര​കു​ണ്ടും ഉ​ൾ​പ്പെ​ടെ ഇ​തി​ഹാ​സ​ങ്ങ​ളു​ടെ വ​രി​ക​ൾ ഷെ​രീ​ഫി​ന്റെ സ്വ​ര​മാ​ധു​രി​യി​ൽ ഉ​യ​രു​മ്പോ​ൾ ആ​സ്വാ​ദ​ക ഹൃ​ദ​യ​ങ്ങ​ൾ ഒ​ഴു​കി​യെ​ത്തു​ന്ന​താ​ണ് പ​തി​വ്.

ഇ​ന്ത്യ​യി​ലും ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലു​മാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് വേ​ദി​ക​ൾ കീ​ഴ​ട​ക്കി​യ പ്രി​യ​പ്പെ​ട്ട ഗാ​യ​ക​ൻ ക​ണ്ണൂ​ർ ഷെ​രീ​ഫി​നെ വ​ര​വേ​ൽ​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് ഖ​ത്ത​ർ.

മാ​ർ​ച്ച് മൂ​ന്നി​ന് വൈ​കീ​ട്ട് ആ​റി​ന് ആ​സ്പ​യ​ർ ലേ​ഡീ​സ് സ്​​പോ​ർ​ട്സ് ഹാ​ളി​ൽ ന​ട​ക്കു​ന്ന ‘മൈ​ക്രോ ചെ​ക്ക് -ഗ​ൾ​ഫ് മാ​ധ്യ​മം മെ​ലോ​ഡി​യ​സ് മെ​മ്മ​റീ​സ്’ വി​രു​ന്നി​ലെ പ്ര​ധാ​നി​യും മാ​പ്പി​ള​പ്പാ​ട്ടി​ന്റെ സു​ൽ​ത്താ​ൻ ത​ന്നെ. പ​ല​ത​ല​മു​റ​ക​ളി​ലാ​യി സം​ഗീ​താ​സ്വാ​ദ​ക​ർ മൂ​ളി​ന​ട​ന്ന ഇ​മ്പ​മാ​ർ​ന്ന ഒ​രു പി​ടി ഗാ​ന​ങ്ങ​ളും, ഒ​പ്പം പു​തു​ത​ല​മു​റ​യി​ലെ അ​ടി​പൊ​ളി ഗാ​ന​ങ്ങ​ളും ചേ​ർ​ത്താ​യി​രി​ക്കും ക​ണ്ണൂ​ർ ഷെ​രീ​ഫ് ദോ​ഹ​യി​ലെ സം​ഗീ​താ​സ്വാ​ദ​ക​രെ നൃ​ത്ത​മാ​ടി​ക്കു​ന്ന​ത്.

ഏ​താ​ണ്ട് മൂ​ന്നു പ​തി​റ്റാ​ണ്ടു​കാ​ല​മാ​യി വേ​ദി​ക​ളി​ൽ ഷെ​രീ​ഫി​ന്റെ സാ​ന്നി​ധ്യ​മു​ണ്ട്. ആ​യി​ര​ങ്ങ​ൾ തി​ങ്ങി​നി​റ​യു​ന്ന സ്റ്റേ​ജ് ഷോ​ക​ൾ മു​ത​ൽ റി​യാ​ലി​റ്റി ഷോ​ക​ളും സി​നി​മ പി​ന്ന​ണി ഗാ​ന മേ​ഖ​ല​യി​ലും തി​ള​ങ്ങി​യ ക​ണ്ണൂ​ർ ഷെ​രീ​ഫ്

മ​​ല​​യാ​​ളി​ക​​ൾ​​ക്കി​​ട​​യി​​ൽ ഏ​​റെ ആ​​രാ​​ധ​​ക​​രു​​ള്ള ഗാ​​യ​​ക​​നാ​​ണ്. ആ​​ത്മാ​​വു​​ള്ള മാ​​പ്പി​​ള​​പ്പാ​​ട്ടു​​ക​​ൾ സ​​മ്മാ​​നി​​ച്ചി​​ട്ടു​​ള്ള ഇ​​ദ്ദേ​​ഹ​ത്തി​ന്റെ ഏ​​റെ ഹി​​റ്റാ​​യി മാ​​റി​​യ റി​​യാ​​ലി​​റ്റി ഷോ​​ക​​ൾ നാ​​ട്ടി​​ലും മ​​റു​​നാ​​ട്ടി​​ലും അ​​ര​​ങ്ങു​​ത​​ക​​ർ​​ത്തി​​രു​​ന്നു. മാ​​പ്പി​​ള​​പ്പാ​​ട്ടു​​പ്രേ​​മി​​ക​​ൾ എ​​ന്നും മ​​ന​​സ്സി​​ൽ കാ​​ത്തു​​സൂ​​ക്ഷി​​ക്കു​​ന്ന ക​​ത്തു​പാ​​ട്ടു​​ക​​ൾ, എ​​ത്ര​​കേ​​ട്ടാ​​ലും മ​​തി​​വ​​രാ​​ത്ത ജ​​ന​​പ്രി​​യ ഗാ​​ന​​ങ്ങ​​ൾ കോ​​ർ​​ത്തി​​ണ​​ക്കി പു​​തു​​മ​​യാ​​ർ​​ന്ന സം​​ഗീ​​ത​​വി​​സ്മ​​യം ത​​ന്നെ​​യാ​​യി​​രി​​ക്കും ദോ​ഹ​യി​ൽ അ​​ര​​ങ്ങേ​​റു​​ക. മൂ​​ന്നു പ​​തി​​റ്റാ​​ണ്ട് മു​​മ്പു​​ത​​ന്നെ സ്​​​റ്റേ​​ജ് ഷോ​​ക​​ളി​​ലൂ​​ടെ​​യും ആ​​ൽ​​ബ​​ങ്ങ​​ളി​​ലൂ​​ടെ​​യും സം​​ഗീ​​ത​​സ​​പ​​ര്യ ആ​​രം​​ഭി​​ച്ച ക​​ണ്ണൂ​​ർ ശ​​രീ​​ഫി​​​ന്റെ ഗാ​​ന​​ങ്ങ​​ൾ ജ​​ന​​ല​​ക്ഷ​​ങ്ങ​​ൾ ഹൃ​​ദ​​യ​​ത്തി​​ലേ​​റ്റി​​യി​​ട്ടു​​ണ്ട്. റി​​യാ​​ലി​​റ്റി ഷോ​​യാ​​യ ‘മൈ​​ലാ​​ഞ്ചി’​​യി​​ലും മ​​റ്റ​​ന​​വ​​ധി പ​​രി​​പാ​​ടി​​ക​​ളി​​ലും വൈ​​വി​​ധ്യ​​മാ​​ർ​​ന്ന ഗാ​​നാ​​ലാ​​പ​​ന​​ത്തി​​ലൂ​​ടെ പ്രേ​​ക്ഷ​​ക​​രെ ര​​സി​​പ്പി​​ച്ച വി​​ധി​​ക​​ർ​​ത്താ​​ക്ക​​ളി​​ൽ ഒ​​രാ​​ളാ​​യി​​രു​​ന്നു ശ​​രീ​​ഫ്.

സീ ​​കേ​​ര​​ളം ചാ​​ന​​ലി​​ലെ സം​​ഗീ​​ത​​പ​​രി​​പാ​​ടി​​യാ​​യ ‘സ​​രി​​ഗ​​മ​​പ കേ​​ര​​ളം’ മ​​ത്സ​​രാ​​ർ​​ഥി​​ക​​ളെ പ​​രി​​ശീ​​ലി​​പ്പി​​ക്കു​​ന്ന 12 ഉ​​പ​​ദേ​​ശ​​ക​​രി​​ൽ ഒ​​രാ​​ൾ കൂ​​ടി​​യാ​​ണ് ഇ​​ദ്ദേ​​ഹം.

അ​​യ്യാ​​യി​​ര​​ത്തി​​ല​​ധി​​കം വേ​​ദി​​ക​​ളി​​ൽ പാ​​ടി​​യ ശ​​രീ​​ഫി​​നെ കേ​​ര​​ള​​ത്തി​​ലെ​​യും വി​​ദേ​​ശ​രാ​​ജ്യ​​ങ്ങ​​ളി​​ലെ​​യും നി​​ര​​വ​​ധി പു​​ര​​സ്​​​കാ​​ര​​ങ്ങ​​ൾ തേ​​ടി​​യെ​​ത്തി​​യി​​ട്ടു​​ണ്ട്. കേ​​ര​​ള ഫോ​​ക്‌​​ലോ​​ർ അ​​ക്കാ​​ദ​​മി​​യു​​ടെ മി​​ക​​ച്ച മാ​​പ്പി​​ള​​പ്പാ​​ട്ട് ഗാ​​യ​​ക​​നു​​ള്ള പു​​ര​​സ്‌​​കാ​​രം, ‘ഫോം ​​ഖ​​ത്ത​​ർ’ എ​​ര​​ഞ്ഞോ​​ളി മൂ​​സ പ്ര​​ഥ​​മ ക​​ലാ​​പു​​ര​​സ്‌​​കാ​​രം എ​​ന്നി​​വ അ​​വ​​യി​​ൽ ചി​​ല​​താ​​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarKannur Sherifmelodious memories
News Summary - Kannur Sherif coming in qatar; Micro check melodious memories
Next Story