Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹൃദയാഘാതം; കണ്ണൂർ സ്വദേശി ഖത്തറിൽ നിര്യാതനായി
text_fieldsbookmark_border
ദോഹ: ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശിയായ യുവാവ് ഖത്തറിൽ നിര്യാതനായി. കണ്ണൂര്‍ കിഴുന്നപ്പാറ സ്വദേശി മൂസക്കാട ജാസിം അഹമ്മദ് (37) ആണ് മരിച്ചത്. ഖത്തറിലെ ബൂം ജനറൽ കോൺട്രാക്ടേഴ്സിൽ ജീവനക്കാരനായിരുന്നു. രാവിലെ േജാലിക്ക് എത്താതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ അബൂഹമൂറിലെ മുറിയിൽ മരിച്ചനിലയിൽ കാണപ്പെടുകയായിരുന്നു. ഉറക്കത്തിനിടയിലുണ്ടായ ഹൃദയാഘാതമാണ് മരണ കാരണം.
ഏഴര കൂട്ടായ്മ സജീവ പ്രവർത്തകനും എക്സിക്യുട്ടീവ് മെമ്പറുമായിരുന്നു ജാസിം. ഭാര്യ: ഷാന. എട്ടും ആറും വയസ്സുള്ള ലൈസൽ, ഫൈസി എന്നിവരാണ് മക്കൾ. പിതാവ്: അഹമ്മദ് കുഞ്ഞി, മാതാവ്: സഈദ. ജസീല, ജാസർ (ഖത്തർ), ജംഷിദ് എന്നിവരാണ് സഹോദരങ്ങൾ. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ഞായറാഴ്ച രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോയി.
Next Story

