Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകണ്ണൂർ-​ ദോഹ​ എയർ...

കണ്ണൂർ-​ ദോഹ​ എയർ ഇന്ത്യ എക്​സ്​പ്രസ്​ സർവിസിന്​ സാധ്യത

text_fields
bookmark_border
ഗൾഫിലെ ആറ്​ കേന്ദ്രങ്ങളിലേക്കാണ്​ സർവിസിന്​ അപേക്ഷിച്ചത്​
ദോഹ: ഡിസംബറിൽ ഉദ്​ഘാടനം ചെയ്യുന്ന കണ്ണൂർ വിമാനത്താവളത്തിൽ നിന്ന്​ ദോഹയിലേക്ക്​ എയർ ഇന്ത്യ എക്​സ്​പ്രസ്​ സർവിസ്​ നടത്തിയേക്കും. ഡിസംബർ ഒമ്പതിന്​ ഉദ്​ഘാടനം ചെയ്യുന്ന കണ്ണൂർ വിമാനത്താവളത്തിൽ നിന്ന്​ തൊട്ടടുത്ത ദിവസം തന്നെ ദോഹയിലേക്ക്​ സർവിസ്​ ആരംഭിക്കാനാണ്​ ശ്രമം. ഇതോ​െടാപ്പം ഗൾഫിലെ മറ്റ്​ അഞ്ച്​ കേ​ന്ദ്രങ്ങളിലേക്കും സർവിസിനുള്ള അനുമതി തേടിയിട്ടുണ്ട്​. ഇതിനായി ഡയറക്​ടറേറ്റ്​ ജനറൽ ഒാഫ്​ സിവിൽ ഏവിയേഷന്​ (ഡി.ജി.സി.എ) അപേക്ഷ സമർപ്പിച്ചിട്ടുണ്ട്​. അ​േപക്ഷ അംഗീകരിക്കുകയും സമയക്രമം അനുവദിച്ചതിന്​ ശേഷം ടിക്കറ്റ്​ ബുക്കിങ്​ ആരംഭിക്കും. ദോഹ– കണ്ണൂർ സെക്​ടറിൽ ആഴ്​ചയിൽ നാല്​ സർവിസിനാണ്​ ശ്രമം.
ഖത്തറിലുള്ള കണ്ണൂർ, കാസർകോട്​ ജില്ലക്കാർക്കും കോഴിക്കോട്​ ജില്ലയുടെ ചില ഭാഗങ്ങളിൽ നിന്നുള്ളവർക്കും കണ്ണൂരിൽ നിന്നുള്ള സർവിസ്​ പ്രയോജനപ്പെടും. എയർ ഇന്ത്യ എക്സ്പ്രസി​​െൻറ ബോയിങ് 737– 800 വിമാനമായിരിക്കും കണ്ണൂർ– ദോഹ സർവീസിന്​ ഉപയോഗിക്കുക. സ്വകാര്യ എയർലൈനുകളും കണ്ണൂർ– ദോഹ റൂട്ടിൽ സർവീസ് ആരംഭിച്ചേക്കും. ദുബൈ, അബൂദബി, കുവൈത്ത്​, മസ്​കത്ത്​, ഷാർജ എന്നിവിടങ്ങളിലേക്കും കണ്ണൂ​രിൽ നിന്ന്​ സർവിസ്​ നടത്തി​യേക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsKannur-Doha airway news Qatar
News Summary - Kannur-Doha airway news Qatar, Gulf news
Next Story