‘കല്യാണസൗഗന്ധികം’ കഥകളി ഡിസംബർ നാലിന്
text_fieldsദോഹ: കേരളത്തിന്റെ തനത് ദൃശ്യകലാരൂപമായ കഥകളി പൂർണമായി അരങ്ങിൽ അവതരിപ്പിക്കുന്നു. ഖത്തർ ഫൺഡേ ക്ലബും ഇന്ത്യൻ കൾചറൽ സെന്ററും അങ്കമാലി കഥകളി ക്ലബിന്റെയും സഹകരണത്തോടെ ഡിസംബർ നാലിന് രാത്രി ഏഴു മുതൽ ഐ.സി.സി അശോകഹാളിൽ പരിപാടി സംഘടിപ്പിക്കും.
കഥകളി പ്രേമികൾക്കും, പുതിയ തലമുറയിലുള്ളവൾക്കും കഥകളി കലാരൂപത്തെ ആസ്വദിക്കാനും അടുത്തറിയാനുമായുള്ള അവസരമാണ് പ്രവാസികൾക്കായി ഒരുക്കിയിരിക്കുന്നത്. ‘കല്യാണ സൗഗന്ധികം’ എന്ന കഥയുമായി കഥകളിയിൽ പ്രാവീണ്യം നേടിയ അങ്കമാലി കഥകളി ക്ലബിന്റെ പ്രശസ്തരായ പത്തിലേറെ കലാകാരന്മാർ അരങ്ങിലും പിന്നണിയിലുമായി അണിനിരക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

