കല്യാൺ സിൽക്സിന്റെ ഖത്തറിലെ ആദ്യ ഷോറൂം ദോഹയിൽ
text_fieldsദോഹ: കല്യാൺ സിൽക്സിന്റെ ഖത്തറിലെ ആദ്യത്തെ ഷോറൂം ഏപ്രിൽ അഞ്ചിന് ദോഹയിൽ തുറക്കും. ബർവാ വില്ലേജിലെ അൽ വക്രയിലാണ് കല്യാൺ സിൽക്സിന്റെ അന്താരാഷ്ട്ര ശൃംഖലയിലെ എട്ടാമത്തെ ഷോറൂം തുറക്കുന്നത്.
ദുബൈയിലും അബൂദബിയിലും ഷാർജയിലും മസ്കത്തിലുമായി കല്യാൺ സിൽക്സിന്റെ ഏഴ് ഷോറൂമുകൾ പ്രവർത്തിക്കുന്നുണ്ട്. രണ്ടു നിലകളിലുള്ള ദോഹ ഷോറൂം ഒരു സമ്പൂർണ ഷോപ്പിങ് അനുഭവമാണ് ഒരുക്കിയിരിക്കുന്നതെന്ന് കല്യാൺ സിൽക്സ് അധികൃതർ അറിയിച്ചു. പട്ട് സാരി, ഡൈയ്ലി വെയർ സാരി, ഡെക്കറേറ്റഡ് സാരി, ലേഡീസ് വെയർ, മെൻസ് വെയർ, കിഡ്സ് വെയർ എന്നിവയുടെ വലിയ കളക്ഷനുകൾ ഷോറൂമിന്റെ പ്രത്യേകതയാണ്. കല്യാൺ സിൽക്സിന്റെ ആയിരത്തിലധികം വരുന്ന നെയ്ത്ത് ശാലകളും നൂറിൽപരം പ്രൊഡക്ഷൻ യൂനിറ്റുകളും ഒരുമിച്ചാണ് ഈ ശ്രേണികൾ ഒരുക്കിയത്. കൂടാതെ ഇന്ത്യൻ വിപണിയിൽ തരംഗമായ ബ്രൈഡൽ സെൻസേഷൻ എന്ന മംഗല്യപട്ടും അനുബന്ധ ശ്രേണികളും ഈ ഷോറൂമിലൂടെ വിദേശ വിപണിയിൽ ആദ്യമായെത്തും.
വിദേശ ഇന്ത്യക്കാർ, പ്രത്യേകിച്ച് മലയാളികൾ ഉള്ളിടത്തെല്ലാം കല്യാൺ സിൽക്സിന്റെ സാന്നിധ്യമുണ്ടാകണമെന്ന ചിന്തയാണ് ഖത്തറിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാൻ ഊർജം നൽകിയതെന്ന് കല്യാൺ സിൽക്സിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു.
കല്യാൺ സിൽക്സിന്റെ ദോഹ ഷോറൂം ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ കുറഞ്ഞ വിലയും മികച്ച വസ്ത്ര ശ്രേണികളും ഖത്തറിനും കൈയെത്തും ദൂരത്ത് ലഭിക്കും. പെരുന്നാൾ ആഘോഷങ്ങൾക്ക് മിഴിവേകാൻ വിപുലമായ റമദാൻ കലക്ഷനും ഒരുക്കിയിട്ടുണ്ട്. മുഗൾ, കശ്മീരി, ഹൈദരാബാദി ശൈലികളിൽ രൂപകൽപന ചെയ്ത ലാച്ച, ലെഹൻഗ, ചുരിദാർ ശ്രേണികൾ ഇതിൽ പ്രത്യേകതയുള്ളതാണ്. പുരുഷന്മാർക്കും കുട്ടികൾക്കുമായി സവിശേഷ ഈദ് കലക്ഷനുകളും തയാറാണ്. വിഷു, ഈസ്റ്റർ ഉത്സവങ്ങൾക്കായി കല്യാൺ സിൽക്സ് സ്വന്തം പ്രൊഡക്ഷൻ യൂനിറ്റുകളിൽ ഡിസൈൻ ചെയ്ത എത്തനിക് വെയർ, പാർട്ടി വെയർ, ട്രെഡിഷനൽ കേരള വെയർ എന്നിവ ഖത്തറിലെ ഉപഭോക്തൃ സമൂഹത്തിന് ഒരു പുതിയ അനുഭവമാകുമെന്നും പട്ടാഭിരാമൻ പറഞ്ഞു.

