Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കല്യാണ്‍ ജൂവലേഴ്സിൽ അക്ഷയതൃതീയക്ക് മെഗാ ബൊനാന്‍സ ഓഫറുകള്‍

text_fields
bookmark_border
•ഖത്തറിലെ ഷോറൂമുകളില്‍നിന്ന് ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് സ്വര്‍ണനാണയങ്ങള്‍ സമ്മാനം
കല്യാണ്‍ ജൂവലേഴ്സിൽ അക്ഷയതൃതീയക്ക് മെഗാ ബൊനാന്‍സ ഓഫറുകള്‍
cancel

ദോഹ: കല്യാണ്‍ ജൂവലേഴ്‌സ് അക്ഷയതൃതീയയോട് അനുബന്ധിച്ച് മെഗാ ബൊനാന്‍സ ഓഫറുകള്‍ അവതരിപ്പിച്ചു. ആറായിരം ഖത്തറി റിയാലിന് ഡയമണ്ട് അല്ലെങ്കില്‍ പോള്‍ക്കി ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ രണ്ടു ഗ്രാം സ്വര്‍ണനാണയവും ആറായിരം റിയാലിന് പ്ലാറ്റിനം, പ്രഷ്യസ് സ്റ്റോണ്‍ അല്ലെങ്കില്‍ അണ്‍കട്ട് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഒരു ഗ്രാം സ്വര്‍ണനാണയവും 4000 മുതല്‍ 5999 വരെ റിയാലിന് ഡയമണ്ട് അല്ലെങ്കില്‍ പോള്‍ക്കി ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഒരു ഗ്രാം സ്വര്‍ണനാണയവും സൗജന്യമായി ലഭിക്കും. കൂടാതെ, ആറായിരം റിയാലിന് സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോഴും 4000 മുതല്‍ 5999 വരെ റിയാലിന് പ്ലാറ്റിനം, പ്രഷ്യസ് സ്റ്റോണ്‍, അണ്‍കട്ട് ആഭരണങ്ങള്‍ വാങ്ങുമ്പോഴും അര ഗ്രാം സ്വര്‍ണനാണയം സൗജന്യമായി ലഭിക്കും. 4000 മുതല്‍ 5999 വരെ റിയാലിന് സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ കാൽ ഗ്രാം സ്വര്‍ണനാണയവും സൗജന്യമായി നേടാം.

പുതിയ തുടക്കങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്ക് സമ്മാനം കൈമാറുന്നതിനുള്ള പ്രത്യേകാവസരമാണ് അക്ഷയതൃതീയ എന്ന് കല്യാണ്‍ ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന്‍ പറഞ്ഞു. അക്ഷയതൃതീയ ഷോപ്പിംഗ് അനുഭവം സ്വന്തമാക്കുന്നതിനും സൗകര്യപ്രദമായി ആഭരണങ്ങള്‍ തെരഞ്ഞെടുക്കുന്നതിനും മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യുന്നതിനും പ്രീ-ബുക്കിംഗ് പദ്ധതിയുമുണ്ട്. പ്രീബുക്കിംഗിലൂടെ ഉയര്‍ന്ന വിലയില്‍നിന്ന് സംരംക്ഷണവും ലഭിക്കും.

ഇന്ത്യയിലെങ്ങുനിന്നുമുള്ള ബ്രൈഡല്‍ ആഭരണങ്ങള്‍ അടങ്ങിയ മുഹൂര്‍ത്ത് ശേഖരം ഒരുക്കിയിട്ടുണ്ട്. ജനപ്രിയ ഹൗസ് ബ്രാന്‍ഡുകളായ പോള്‍ക്കി ആഭരണശേഖരമായ തേജസ്വി, ആന്‍റിക് ആഭരണങ്ങള്‍ അടങ്ങിയ മുദ്ര, ടെംപിള്‍ ആഭരണങ്ങള്‍ അടങ്ങിയ നിമാഹ്, നൃത്തം ചെയ്യുന്ന ഡയമണ്ട് ആഭരണങ്ങളായ ഗ്ലോ, സോളിറ്റയര്‍ പോലെ തോന്നിപ്പിക്കുന്ന ഡയമണ്ട് ആഭരണങ്ങളായ സിയാ, അണ്‍കട്ട് ഡയമണ്ടുകളുടെ ശേഖരമായ അനോഖി, നിത്യവും അണിയുന്നതിനുള്ള ഡയമണ്ടുകളായ ഹീര, പ്രഷ്യസ് സ്റ്റോണ്‍ ആഭരണശേഖരമായ രംഗ്, ഈയിടെ പുറത്തിറക്കിയ കളേഡ് സ്റ്റോണ്‍സ്, ഡയമണ്ട് ആഭരണങ്ങള്‍ അടങ്ങിയ ലൈല എന്നിവയും ലഭ്യമാണ്. കൂടുതല്‍ അറിയുന്നതിന് www.kalyanjewellers.net വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kalyan Jewellers Akshaya Tritiya offers
Next Story