Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക​ലാ​ഞ്ജ​ലി യു​വ​ജ​നോ​ത്സ​വം: എം.​ഇ.​എ​സ് ജേ​താ​ക്ക​ൾ

text_fields
bookmark_border
മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന ക​ലാ​വി​രു​ന്നി​ൽ 980 വി​ദ്യാ​ർ​ഥി​ക​ൾ മാ​റ്റു​ര​ച്ചു
Kalanjali Youth Festival
cancel
camera_alt

ക​ലാ​ഞ്ജ​ലി യൂ​ത്ത്​ ഫെ​സ്റ്റി​വ​ൽ ഓ​വ​റോ​ൾ ജേ​താ​ക്ക​ളാ​യ എം.​ഇ.​എ​സ്​ ഇ​ന്ത്യ​ൻ സ്കൂ​ൾ വിദ്യാർഥികൾ അം​ബാ​സ​ഡ​ർ ഡോ. ​ദീ​പ​ക്​ മി​ത്തലിനൊപ്പം

ദോ​ഹ: ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ യു​വ​ജ​നോ​ത്സ​വ​മാ​യ 'ക​ലാ​ഞ്ജ​ലി'​ക്ക്​ ആ​വേ​ശോ​ജ്ജ്വ​ല കൊ​ടി​യി​റ​ക്കം. കൗ​മാ​ര പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്തി അ​വ​സ​രം ന​ൽ​കു​ന്ന​തി​നാ​യി മീ​ഡി​യ​പെ​നും ഐ​ഡി​യ​ൽ ഇ​ന്ത്യ​ൻ സ്‌​കൂ​ളും ചേ​ർ​ന്നാ​യി​രു​ന്നു സെ​പ്​​റ്റം​ബ​ർ 12 മു​ത​ൽ 14വ​രെ ക​ലോ​ത്സ​വം സം​ഘ​ടി​പ്പി​ച്ച​ത്. ഐ​ഡി​യ​ൽ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ 17 ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി 980 വി​ദ്യാ​ർ​ഥി​ക​ൾ പ​​ങ്കെ​ടു​ത്തു. നാ​ലു സ്റ്റേ​ജു​ക​ളി​ലാ​യി മൂ​ന്ന്​ ദി​ന​ങ്ങ​ളി​ലാ​യി 66 ഇ​ന​ങ്ങ​ളി​ലാ​യി​രു​ന്നു മ​ത്സ​ര​ങ്ങ​ൾ.

എം.​ഇ.​എ​സ്​ ഇ​ന്ത്യ​ൻ സ്കൂ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യ​ന്‍റ്​ നേ​ടി ഓ​വ​റോ​ൾ ജേ​താ​ക്ക​ളാ​യി മാ​റി. സ​മാ​പ​ന ച​ട​ങ്ങി​ൽ റോ​ളി​ങ് ട്രോ​ഫി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ദീ​പ​ക് മി​ത്ത​ൽ സ​മ്മാ​നി​ച്ചു. ക​ലാ​ഞ്ജ​ലി​യു​ടെ ആ​ശ​യ​ത്തെ​യും ല​ക്ഷ്യ​ത്തെ​യും അം​ബാ​സ​ഡ​ർ അ​ഭി​ന​ന്ദി​ച്ചു. 229 പോ​യ​ന്റ് നേ​ടി​യാ​ണ് എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ഓ​വ​റോ​ൾ ജേ​താ​ക്ക​ളാ​യ​ത്. ബി​ർ​ള പ​ബ്ലി​ക് സ്കൂ​ൾ, ഐ​ഡി​യ​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ എ​ന്നി​വ​ർ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. വി​ജ​യി​ക​ളാ​യ എ​ല്ലാ​വ​ർ​ക്കും സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

ക​ലാ​ഞ്ജ​ലി ചെ​യ​ർ​മാ​ൻ ഹ​സ്സ​ൻ ചൗ​ഗു​ലെ, പ്ര​സി​ഡ​ന്റ് ഡോ. ​ഹ​സ​ൻ കു​ഞ്ഞി, മീ​ഡി​യ കോ​ഓ​ഡി​നേ​റ്റ​ർ അ​ൻ​വ​ർ ഹു​സൈ​ൻ, ക​ൺ​വീ​ന​ർ ഷൈ​ഖ്​ ഷ​മീം, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ബി​നു​കു​മാ​ർ, മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി. മ​ത്സ​ര​ത്തി​ൽ വി​ധി​ക​ർ​ത്താ​ക്ക​ൾ ആ​യി പ​ങ്കെ​ടു​ത്ത പ്ര​മു​ഖ​രെ വേ​ദി​യി​ൽ ആ​ദ​രി​ച്ചു. വി​വി​ധ സ്കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ൾ ച​ട​ങ്ങി​ന് മാ​റ്റു​കൂ​ട്ടി.



ക​ലാ​ഞ്ജ​ലി യൂ​ത്ത്​ ഫെ​സ്റ്റി​വ​ലി​ൽ വിദ്യാർഥികൾ അവതരിപ്പിച്ച ക​ലാ​പ​രി​പാ​ടി​ക​ളി​ൽനിന്ന്




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kalanjali Youth Festival: MES Winners
Next Story