കലാഞ്ജലി സ്കൂൾ യൂത്ത് ഫെസ്റ്റ് 12 മുതൽ
text_fieldsഇന്ത്യൻ സ്കൂൾ യൂത്ത് ഫെസ്റ്റിവൽ ‘കലാഞ്ജലി 2022’സംബന്ധിച്ച വാർത്തസമ്മേളനത്തിൽ സംഘാടകർ സംസാരിക്കുന്നു
ദോഹ: ഇന്ത്യൻ സ്കൂൾ യൂത്ത് ഫെസ്റ്റിവൽ 'കലാഞ്ജലി 2022'സെപ്റ്റംബർ 12,13, 14, 16 തീയതികളിൽ ഐഡിയൽ ഇന്ത്യൻ സ്കൂൾ കാമ്പസിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
മീഡിയ പെന്നും ഐഡിയൽ ഇന്ത്യൻ സ്കൂളും റേഡിയോ മലയാളം 98.6 ഉം സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്ത്യൻ സ്‌കൂൾ ഫെസ്റ്റിവലിൽ 66 ഇനങ്ങളിലായി 2500 വിദ്യാർഥികൾ പങ്കെടുക്കും.
കലാഞ്ജലി 2022 ഔദ്യോഗിക പ്രഖ്യാപനവും നടന്നു. ഖത്തറിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള കലാസാഹിത്യ സംഗീത മേഖലകളിൽ പ്രഗത്ഭരായ വിദ്യാർഥികൾ ഒരേ വേദിയിൽ മാറ്റുരക്കുമെന്ന് സംഘാടകർ അറിയിച്ചു.
മത്സരയിനങ്ങളിൽ ഉയർന്ന പോയന്റ് കരസ്ഥമാക്കുന്ന വിദ്യാലയത്തിന് റോളിങ് ട്രോഫി നൽകി കലാഞ്ജലി ജേതാക്കളായി പ്രഖ്യാപിക്കും. കലാമേളയിൽ ഉയർന്ന പോയന്റ് നേടുന്ന പെൺകുട്ടിയെയും ആൺകുട്ടിയെയും കലാതിലകം, കലാപ്രതിഭ പട്ടം നൽകി ആദരിക്കും.
ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ ഹസ്സൻ ചോഗ്ലേ (പ്രസിഡന്റ്, ഡി.പി.എസ്.എം.ഐ.എസ്), പ്രസിഡന്റ് ഡോ. ഹസ്സൻ കുഞ്ഞി (പ്രസിഡന്റ്, ഐഡിയൽ ഇന്ത്യൻ സ്‌കൂൾ), ജനറൽ കൺവീനർ ജി. ബിനുകുമാർ (ജനറൽ മാനേജർ, മീഡിയ പെൻ), മീഡിയ കൺവീനർ അൻവർ ഹുസൈൻ (സി.ഇ.ഒ റേഡിയോ മലയാളം) അസോസിയറ്റ് കോഓഡിനേറ്റർ മുഹമ്മദ് ഇബ്രാഹിം തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

