കലാഞ്ജലി സ്കൂൾ ഫെസ്റ്റ് ഒക്ടോബറിൽ
text_fieldsകലാഞ്ജലി സ്കൂൾ യൂത്ത് ഫെസ്റ്റിവൽ സുവനീർ പ്രകാശനം അംബാസഡർ വിപുൽ
നിർവഹിച്ചപ്പോൾ
ദോഹ: ഖത്തറിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ കലാ പ്രകടനങ്ങളുമായി മാറ്റുരക്കുന്ന സ്കൂൾ യൂത്ത് ഫെസ്റ്റിവൽ കലാഞ്ജലി ഒക്ടോബർ 28 മുതൽ 31വരെ ഐഡിയൽ ഇന്ത്യൻ സ്കൂളിൽ അരങ്ങേറും. വിവിധ സ്കൂളുകളിൽനിന്നുള്ള ആയിരത്തോളം കലാപ്രതിഭകൾ മാറ്റുരക്കുന്ന മേളയുടെ നാലാം സീസണാണ് ഇത്തവണ നടക്കുന്നത്. മേളയുടെ പ്രഖ്യാപനവും 2019-2023 സുവനീർ പ്രകാശനവും ഇന്ത്യൻ അംബാസഡർ വിപുൽ നിർവഹിച്ചു.
ഒക്ടോബർ 28 മുതൽ ഐഡിയൽ ഇന്ത്യൻ സ്കൂൾ വേദിയാകുന്ന യൂത്ത് ഫെസ്റ്റിൽ ദിവസവും വൈകീട്ട് മൂന്ന് മുതൽ രാത്രി 10 വരെയാണ് മത്സരങ്ങൾ. പ്രഖ്യാപന ചടങ്ങിൽ ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുൽറഹ്മാൻ, കലാഞ്ജലി ചെയർമാൻ ഡോ. ഹസൻ കുഞ്ഞി, കലാഞ്ജലി പ്രസിഡന്റും ചീഫ് കൺവീനറുമായ ബിനുകുമാർ ജി,
കമ്യൂണിറ്റി നേതാക്കൾ, സ്കൂൾ മാനേജ്മെന്റ് പ്രതിനിധികൾ, പ്രിൻസിപ്പൽമാർ, കോഓഡിനേറ്റർമാർ, വിദ്യാർഥികൾ, രക്ഷിതാക്കൾ, സ്പോൺസർമാർ, കലാഞ്ജലി ടീം അംഗങ്ങൾ എന്നിവർ ഈ അവസരത്തിൽ സന്നിഹിതരായിരുന്നു. ഇന്ത്യൻ അംബാസഡർ വിപുൽ കലാഞ്ജലിയുടെ മുഖ്യ രക്ഷാധികാരിയാകും. പരിപാടിക്ക് ഇന്ത്യൻ എംബസിയുടെ എല്ലാ പിന്തുണയും നൽകുമെന്നും അംബാസഡർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

