Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക​ലാ​ഞ്ജ​ലി ഇ​ന്ത്യ​ൻ സ്കൂ​ൾ യു​വ​ജ​നോ​ത്സ​വം ഒ​ക്ടോ​ബ​റി​ൽ

text_fields
bookmark_border
ഓ​ഫ് സ്റ്റേ​ജ് മ​ത്സ​ര​ങ്ങ​ൾ ഒ​ക്ടോ​ബ​ർ 16, 17 തീ​യ​തി​ക​ളി​ലും, ഓ​ൺ സ്റ്റേ​ജ് മ​ത്സ​ര​ങ്ങ​ൾ 23 മു​ത​ൽ 28 വ​രെ​യും ന​ട​ക്കും
ക​ലാ​ഞ്ജ​ലി ഇ​ന്ത്യ​ൻ സ്കൂ​ൾ യു​വ​ജ​നോ​ത്സ​വം ഒ​ക്ടോ​ബ​റി​ൽ
cancel
camera_alt

ഇ​ന്ത്യ​ൻ സ്കൂ​ൾ യു​വ​ജ​നോ​ത്സ​വം 'ക​ലാ​ഞ്ജ​ലി 2026' പ്ര​ഖ്യാ​പ​നം ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ബ്ര​ഹാം ജോ​സ​ഫ് നി​ർ​വ​ഹി​ക്കു​ന്നു

ദോ​ഹ: ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ സ്കൂ​ൾ യു​വ​ജ​നോ​ത്സ​വം 'ക​ലാ​ഞ്ജ​ലി 2026' പ്ര​ഖ്യാ​പ​നം ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ സെ​ന്റ​ർ (ഐ.​സി.​സി) ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ബ്ര​ഹാം ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു. ഈ ​വ​ർ​ഷ​ത്തെ ഇ​ന്ത്യ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ യു​ല​ജ​നോ​ത്സ​വം ഒ​ക്ടോ​ബ​ർ 16 മു​ത​ൽ 30 വ​രെ ഐ​ഡി​യ​ൽ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ക്കും. ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ സ്പോ​ർ​ട്സ് സെ​ന്റ​ർ (ഐ.​എ​സ്.​സി) പ്ര​സി​ഡ​ന്റ് ഇ.​പി. അ​ബ്ദു​ൽ​റ​ഹ്മാ​ൻ പ​രി​പാ​ടി​യു​ടെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു. ഐ.​സി.​സി അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ പി.​എ​ൻ. ബാ​ബു​രാ​ജ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ലാ​ഞ്ജ​ലി അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഭ​വ​ൻ​സ് ഇ​ന്ത്യ​ൻ സ്കൂ​ൾ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം അ​ജാ​ന മേ​നോ​ൻ ഔ​ദ്യോ​ഗി​ക വി​ഡി​യോ പ്ര​കാ​ശ​നം ചെ​യ്തു. ക​ലാ​ഞ്ജ​ലി 2019–2025 സു​വ​നീ​ർ ഐ​ഡി​യ​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ അ​സം ഖാ​ൻ പ്ര​കാ​ശ​നം ചെ​യ്തു. ക​ലാ​ഞ്ജ​ലി പ്ര​സി​ഡ​ന്റ് ബി​നു കു​മാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ഹി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ൻ​വ​ർ ഹു​സൈ​ൻ പ​ദ്ധ​തി​ക​ളും ഭാ​വി പ​രി​പാ​ടി​ക​ളും അ​വ​ത​രി​പ്പി​ച്ചു. ഓ​ഫ് സ്റ്റേ​ജ് മ​ത്സ​ര​ങ്ങ​ൾ ഒ​ക്ടോ​ബ​ർ 16, 17 തീ​യ​തി​ക​ളി​ലും, ഓ​ൺ -സ്റ്റേ​ജ് മ​ത്സ​ര​ങ്ങ​ൾ 23 മു​ത​ൽ 28 വ​രെ​യും ന​ട​ക്കും. ഒ​ക്ടോ​ബ​ർ 29ന് ​പ്ര​ത്യേ​ക വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കു​മാ​യി പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും. സ​മാ​പ​ന പ​രി​പാ​ടി ഒ​ക്ടോ​ബ​ർ 30ന് ​ന​ട​ക്കും.

ഈ ​വ​ർ​ഷ​ത്തെ പ്ര​ത്യേ​ക​മാ​യി കെ.​ജി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി മെ​ഗാ സ്റ്റേ​ജ് പ​രി​പാ​ടി​യും ഒ​രു​ക്കു​ന്നു​ണ്ട്. വ​ർ​ധി​ച്ചു​വ​രു​ന്ന പ​ങ്കാ​ളി​ത്തം ക​ണ​ക്കി​ലെ​ടു​ത്ത് മ​ത്സ​ര വേ​ദി​ക​ളു​ടെ എ​ണ്ണ​വും ഇ​ര​ട്ടി​യാ​ക്കി​യി​ട്ടു​ണ്ട്. ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ക്കാ​ർ​ക്കു​ള്ള സ​മ്മാ​ന​വി​ത​ര​ണ​വും അ​ത​ത് ദി​വ​സം ന​ട​ക്കും. ഒ​ന്നാം സ്ഥാ​നം നേ​ടി​യ​വ​ർ​ക്കു​ള്ള സ​മ്മാ​നം സ​മാ​പ​ന പ​രി​പാ​ടി​യി​ൽ വി​ത​ര​ണം ചെ​യ്യും. കാ​ലാ​ഞ്ജ​ലി 2026ന്റെ ​വി​ജ​യ​ത്തി​നാ​യി സ്കൂ​ൾ മാ​നേ​ജ്മെ​ന്റു​ക​ൾ, അ​ധ്യാ​പ​ക​ർ, ര​ക്ഷി​താ​ക്ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ, സ്പോ​ൺ​സ​ർ​മാ​ർ, പ്ര​വാ​സി സ​മൂ​ഹം എ​ന്നി​വ​രു​ടെ പി​ന്ത​ണ​യു​ണ്ടാ​ക​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​ഭ്യ​ർ​ത്ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kalanjali Indian School Youth Festival in October
Next Story