കലാക്ഷേത്ര സംഗീത-നൃത്ത വിദ്യാലയം; 15ാമത് വാർഷികാഘോഷം ജനുവരി ഒമ്പതിന്
text_fieldsകലാക്ഷേത്ര സംഗീത -നൃത്ത വിദ്യാലയം വാർഷികഘോഷത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്യുന്നു
ദോഹ: സംഗീതത്തിലും നൃത്തത്തിലും പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ 2010ൽ സ്ഥാപിതമായ കലാക്ഷേത്ര സംഗീത -നൃത്ത വിദ്യാലയം 15ാമത് വാർഷിക ദിനാഘോഷം വിപുലമായി ആഘോഷിക്കുന്നു. ഒരു ചെറിയ സംരംഭമായി ആരംഭിച്ച് കഴിഞ്ഞ 15 വർഷത്തിനിടെ നൂറുകണക്കിന് വിദ്യാർഥികളെ പരിശീലിപ്പിക്കുന്ന വേദിയായി വളർന്ന കലാക്ഷേത്ര ഇന്ന് വകറയിലും ഹിലാലിലുമായി പ്രവർത്തിക്കുന്നു. ജനുവരി ഒമ്പതിന് നടക്കുന്ന പരിപാടിയിൽ വിവിധ ക്ലാസിക്കൽ, മ്യൂസിക്കൽ ഇൻസ്ട്രുമെന്റ്, സിനിമാറ്റിക് ഡാൻസ് പ്രകടനങ്ങൾ പ്രദർശിപ്പിക്കും.
റീജൻസി ഹാളിൽ അവതരിപ്പിക്കുന്ന പരിപാടിയിൽ കലാക്ഷേത്രയിൽ പരിശീലനം നേടി മികവ് പുലർത്തിയ "ചെണ്ട" കലാകാരന്മാരുടെ അരങ്ങേറ്റവും, തുടർന്ന് വാദ്യകലാ കേസരി ചെറുതാഴം ചന്ദ്രൻ, കലാമണ്ഡലം ശിവദാസ് ചെറുതാഴ് ഉൾപ്പെടെയുള്ള 30ൽ പരം വാദ്യ കലാകാരന്മാർ അണിനിരക്കുന്ന പാണ്ടിമേളവും അരങ്ങേറും. 12 വയസ്സ് പ്രായമുള്ള വയലിനിസ്റ്റ് ഗംഗാ ശശിധരൻ പരിപാടി അവതരിപ്പിക്കും. വാർഷികാഘോഷ പരിപാടി വിജയകരമാക്കാൻ പൊതുജനങ്ങളെ ക്ഷണിക്കുന്നതായും എല്ലാവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നതായും കലാക്ഷേത്ര സംഗീത -നൃത്ത വിദ്യാലയം അധികൃതർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

