ടാക് ഖത്തർ ‘കലാസമർപ്പൺ’ വാർഷികാഘോഷം
text_fields‘ടാക് ഖത്തർ’ കലാസമർപ്പൺ വാർഷികാഘോഷ പരിപാടി ഹമീദ കാദർ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ഖത്തറിലെ പ്രമുഖ കലാകേന്ദ്രമായ ‘ടാക് ഖത്തർ’ കലാസമർപ്പൺ 2025 എന്ന പേരിൽ നടത്തുന്ന വാർഷികാഘോഷങ്ങളുടെ ഒന്നാംഘട്ടം അബുഹമൂർ ഐ.സി.സി അശോകഹാളിൽ നടന്നു. ടാക് അക്കാദമി വിദ്യാർഥികളുടെ ശാസ്ത്രീയ നൃത്തങ്ങൾ, വാദ്യോപകരണങ്ങൾ, ചെണ്ട ഫ്യൂഷൻ, അധ്യാപകരുടെ നേതൃത്വത്തിലെ കലാവിരുന്നുകൾ ഉൾപ്പെടെ മണിക്കൂറുകൾ നീണ്ടുനിന്ന പരിപാടികൾ അരങ്ങേറി.
ടാക് മാനേജിങ് ഡയറക്ടർ പി. മൊഹ്സിൻ അധ്യക്ഷത വഹിച്ചു. എം.ഇ.എസ് സ്കൂൾ പ്രിൻസിപ്പൽ ഹമീദ കാദർ ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഇ.പി. അബ്ദുൽ റഹിമാൻ, തൃശൂർ ജില്ല സൗഹൃദവേദി പ്രസിഡന്റ് അബ്ദുൽ ഗഫൂർ എന്നിവർ ആശംസകൾ നേർന്നു. ഐ.സി.സി ഹെഡ് ഓഫ് കൾചറൽ ആക്ടിവിറ്റി നന്ദിനി അബ്ബഗൗനി, ടി.ജെ.എസ്.വി അഡ്വൈസറി ബോർഡ് ചെയർമാൻ വി.എസ്. നാരായണൻ, ബലദ്ന പ്രതിനിധി ഷെഹിം എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

