കുടിവെള്ള ഗുണനിലവാരം ഉറപ്പാക്കാൻ സമഗ്ര സംവിധാനവുമായി കഹ്റമാ
text_fieldsദോഹ: ഖത്തറിലെ കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താൻ സമഗ്രമായ സംവിധാനങ്ങളുമായി ജല-വൈദ്യുതി വിഭാഗമായ കഹ്റമാ. പ്രാദേശിക, അന്തർദേശീയ ആരോഗ്യ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ടാണ് രാജ്യത്തുടനീളം കുടിവെള്ള വിതരണം നടത്തുന്നത്. ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശങ്ങൾക്കും കഹ്റമായുടെ കർശനമായ സാങ്കേതിക നിബന്ധനകളും പാലിച്ച് ക്വാളിറ്റി അഷ്വറൻസ് സംവിധാനം ഉറപ്പാക്കിയിട്ടുണ്ട്.
ഉൽപാദനം മുതൽ വിതരണം വരെയുള്ള എല്ലാ ഘട്ടങ്ങളിലും കുടിവെള്ളത്തിന്റെ സുരക്ഷിതത്വവും ഗുണനിലവാരവും ഉറപ്പാക്കാൻ ഇത് സഹായിക്കുന്നു. അന്താരാഷ്ട്ര അക്രഡിറ്റേഷനുള്ള കഹ്റമായുടെ 'വാട്ടർ ക്വാളിറ്റി ലബോറട്ടറി' കൃത്യമായ ഇടവേളകളിൽ സാമ്പിളുകൾ ശേഖരിച്ച് ശാസ്ത്രീയ പരിശോധനകൾ നടത്തുന്നുണ്ട്. കൂടാതെ, ജലസ്രോതസ്സുകൾ, ഉൽപ്പാദന കേന്ദ്രങ്ങൾ, വിതരണ ശൃംഖല എന്നിവയിലെല്ലാം കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തുന്നതിനാൽ പോരായ്മകൾ ഉടൻ കണ്ടെത്താനും പരിഹരിക്കാനും സാധിക്കുന്നു.
അത്യാധുനിക സാങ്കേതികവിദ്യയും ലബോറട്ടറി പരിശോധനകളും സംയോജിപ്പിച്ചുകൊണ്ട് ജനങ്ങൾക്ക് ഉയർന്ന ഗുണനിലവാരമുള്ള കുടിവെള്ളം ലഭ്യമാക്കാനാണ് കഹ്റമാ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

