Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഉൗ​ർ​ജ​ക്ഷ​മ​ത...

ഉൗ​ർ​ജ​ക്ഷ​മ​ത ഉ​റ​പ്പാ​ക്കാ​ൻ സ്​​മാ​ർ​ട്ട് പ്ലാ​റ്റ്ഫോ​മു​മാ​യി ക​ഹ്റ​മ

text_fields
bookmark_border
ഉൗ​ർ​ജ​ക്ഷ​മ​ത ഉ​റ​പ്പാ​ക്കാ​ൻ സ്​​മാ​ർ​ട്ട് പ്ലാ​റ്റ്ഫോ​മു​മാ​യി ക​ഹ്റ​മ
cancel

ദോ​ഹ: ഊ​ർ​ജ​ക്ഷ​മ​ത ഉ​റ​പ്പു​വ​രു​ത്താ​ൻ സ്​​മാ​ർ​ട്ട് പ്ലാ​റ്റ്ഫോം ആ​രം​ഭി​ച്ച് ഖ​ത്ത​ർ ജ​ന​റ​ൽ ഇ​ല​ക്ട്രി​സി​റ്റി ആ​ൻ​ഡ് വാ​ട്ട​ർ കോ​ർ​പ​റേ​ഷ​ൻ (ക​ഹ്റ​മ). ജ​പ്പാ​ൻ ക​മ്പ​നി​യാ​യ മ​രു​ബെ​നി​യു​മാ​യി സ​ഹ​ക​രി​ച്ച് ക​ഹ്റ​മ​ക്ക് കീ​ഴി​ലെ ത​ർ​ശീ​ദ് (നാ​ഷ​ന​ൽ േപ്രാ​ഗ്രാം ഫോ​ർ ക​ൺ​സ​ർ​വേ​ഷ​ൻ ആ​ൻ​ഡ് എ​ന​ർ​ജി എ​ഫി​ഷ്യ​ൻ​സി) ആ​ണ് പു​തി​യ സ്​​മാ​ർ​ട്ട് പ്ലാ​റ്റ്ഫോം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഗാ​ർ​ഹി​ക മേ​ഖ​ല​യി​ലെ ഉൗ​ർ​ജ ഉ​പ​ഭോ​ഗം അ​ഞ്ച് ശ​ത​മാ​നം വ​രെ കു​റ​ക്കു​ന്ന​തി​നു​ള്ള ത​ർ​ശീ​ദ് ശ്ര​മ​ങ്ങ​ൾ​ക്ക് പു​തി​യ സം​രം​ഭം ഏ​റെ സ​ഹാ​യ​ക​മാ​കു​മെ​ന്ന് ക​ഹ്റ​മ അ​റി​യി​ച്ചു. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ഗാ​ർ​ഹി​ക ഊ​ർ​ജ ഉ​പ​യോ​ഗ​ത്തിെൻറ സ്വ​ഭാ​വം നി​ർ​ണ​യി​ക്കു​ക​യെ​ന്ന ല​ക്ഷ്യം മു​ൻ​നി​ർ​ത്തി ക​ഹ്റ​മ​യും മ​രു​ബെ​നി​യും ഈ ​വ​ർ​ഷം ഏ​പ്രി​ലി​ൽ ഒ​പ്പു​വെ​ച്ച ധാ​ര​ണ​പ​ത്ര​ത്തിെൻറ ഭാ​ഗ​മാ​യാ​ണ് പു​തി​യ സ്​​മാ​ർ​ട്ട് പ്ലാ​റ്റ്ഫോം വി​ക​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഗാ​ർ​ഹി​ക ഊ​ർ​ജ ഉ​പ​യോ​ഗം അ​ള​ക്കു​ന്ന​തി​നു​ള്ള നി​ര​വ​ധി ഇ​ൻ​റ​റാ​ക്ടി​വ് ഇ​ല​ക്േ​ട്രാ​ണി​ക് ക​ൺേ​ട്രാ​ൾ പാ​ന​ലു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്​ സ്​​മാ​ർ​ട്ട് പ്ലാ​റ്റ്ഫോം.

താ​മ​സ​ക്കാ​രു​ടെ എ​ണ്ണ​വും വി​ധ​വും മ​റ്റു ഘ​ട​ക​ങ്ങ​ളും അ​നു​സ​രി​ച്ച് ഓ​രോ വീ​ടു​ക​ൾ​ക്കും ഒ​രു സാ​ധാ​ര​ണ ഉ​പ​ഭോ​ഗ പ​ദ്ധ​തി വി​ക​സി​പ്പി​ക്കാ​ൻ ഈ ​ആ​പ്ലി​ക്കേ​ഷ​ൻ ഏ​റെ സ​ഹാ​യ​ക​മാ​കും. വൈ​ദ്യു​തി​യും ജ​ല​വും ഉ​പ​യോ​ഗി​ച്ചു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ എ​ണ്ണം വ്യ​ക്ത​മാ​ക്കി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു​ള്ള പ്ര​ത്യേ​ക ചോ​ദ്യാ​വ​ലി​യും ഇ​തി​ലു​ണ്ട്. കൂ​ടാ​തെ ഓ​രോ ഉ​പ​ഭോ​ക്താ​വി​നും വൈ​ദ്യു​തി, ജ​ല ഉ​പ​ഭോ​ഗ​ത്തി​ലെ ടാ​ർ​ഗ​റ്റ് ചെ​യ്ത കു​റ​വ് കൈ​വ​രി​ക്കു​ന്ന​തി​നു​ള്ള കൃ​ത്യ​മാ​യ ഉ​പ​ഭോ​ഗ രീ​തി അ​നു​സ​രി​ച്ച സ്​​മാ​ർ​ട്ട് പ്ലാ​നും ഇ​ത് ന​ൽ​കും.

ത​ർ​ശീ​ദിെൻറ സു​സ്​​ഥി​ര ല​ക്ഷ്യ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യും ദോ​ഷ​ക​ര​മാ​യ കാ​ർ​ബ​ൺ പു​റ​ന്ത​ള്ളു​ന്ന​ത് കു​റ​ക്കു​ന്ന​തി​നും ഊ​ർ​ജ േസ്രാ​ത​സ്സു​ക​ളു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​വ​രു​ടെ ഉ​പ​യോ​ഗം അ​റി​യു​ന്ന​തി​നും താ​ര​മ​ത്യം ചെ​യ്യാ​നും ഉൗ​ർ​ജ​ക്ഷ​മ​ത​ക്കു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കാ​നും പ്ര​തി​മാ​സ ബി​ൽ ലാ​ഭി​ക്കാ​നും പ​ദ്ധ​തി കൂ​ടു​ത​ൽ പ്ര​യോ​ജ​ന​പ്പെ​ടും. യൂ​സ​ർ​നെ​യിം ഭാ​ഗ​ത്ത് ഉ​പ​ഭോ​ക്താ​വിെൻറ ഇ​ല​ക്ട്രി​സി​റ്റി ന​മ്പ​ർ ഉ​പ​യോ​ഗി​ച്ചാ​ണ് പ്ര​വേ​ശ​നം. പ്ലാ​റ്റ്ഫോ​മു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ളും യൂ​സ​ർ​ഗൈ​ഡും ലി​ങ്കി​ലു​ണ്ട്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഇം​ഗ്ലീ​ഷി​ൽ മാ​ത്ര​മാ​ണ് ആ​പ്ലി​ക്കേ​ഷ​ൻ ല​ഭ്യ​മാ​വു​ക​യെ​ന്നും അ​റ​ബി പ​തി​പ്പ് ഉ​ട​ൻ ല​ഭ്യ​മാ​കു​മെ​ന്നും ക​ഹ്റ​മ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CorporationWaterKahramaElectricityQatarsmart platformenergy efficiency
News Summary - Kahrama with smart platform to ensure energy efficiency Qatar General Electricity and Water Corporation
Next Story