കഹ്റമക്ക് രണ്ട് രാജ്യാന്തര സുസ്ഥിരതാ പുരസ്കാരങ്ങൾ
text_fieldsദോഹ: ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ(കഹ്റമ) ക്ക് അഞ്ചാമത് ഗ്ലോബൽ ഗുഡ് ഗവേണൻസ് (3ജി)െൻറ രണ്ട് പുരസ്കാരങ്ങൾ.
ലണ്ടൻ കേന്ദ്രീകരിച്ച് നടന്ന ഒൺലൈൻ ചടങ്ങിലാണ് ഖത്തർ ജല വൈദ്യുത കോർപറേഷന് പ്രസിദ്ധമായ 3ജി പുരസ്കാരങ്ങൾ ലഭിച്ചിരിക്കുന്നത്. കഹ്റമയുടെ തർശീദ് േപ്രാഗ്രാമിനാണ് രണ്ട് കാറ്റഗറികളിലായി ഗ്ലോബൽ ഗുഡ് ഗവേണൻസ് 2020 പുരസ്കാരങ്ങൾ ലഭിച്ചത്. സുസ്ഥിരതാ രംഗത്തെ ലോക ചാമ്പ്യൻഷിപ്പ് എന്നാണ് 3ജി പുരസ്കാരം അറിയപ്പെടുന്നത്. 2019ൽ തർശീദ് പദ്ധതിയിലൂടെ കഹ്റമയുടെ ജല–വൈദ്യുത സംരക്ഷണത്തിനാണ് ഒരു പുരസ്കാരം ലഭിച്ചിരിക്കുന്നത്. 2019ൽ 7654489 മെഗാവാട്ട് മണിക്കൂറുകളും 33.78 മില്യൻ ഘനമീറ്റർ ജല ഉപഭോഗവുമാണ് കഹ്റമ ലാഭിച്ചത്.
2020ലെ ക്രിയേറ്റിവിറ്റി അവാർഡും തർശീദിന് ലഭിച്ചു. തർശീദ് പിവി ഇലക്ട്രിക് വെഹിക്കിൾസ് ചാർജിംഗ് ആൻഡ് എനർജി സ്റ്റോറേജ് െപ്രാജക്ടിനാണ് പുരസ്കാരമെന്ന് കഹ്റമ അറിയിച്ചു.ഗവേണൻസ്, പൊളിറ്റിക്കൽ ലീഡർഷിപ്പ്, കോർപറേറ്റ് സെക്ടർ ലീഡർഷിപ്പ് എന്നീ മേഖലകളിലാണ് 3ജി അവാർഡുകൾ നൽകുന്നത്. കോർപറേറ്റ് വിഭാഗത്തിലാണ് കഹ്റമ ജേതാക്കളായിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.