Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right...

ഇ​​ൻ​​ഡ​​സ്​​​ട്രി​​യ​​ൽ ഏ​​രി​​യ​​യി​​ലെ  ക​​ഹ്റ​​മാ ശാഖ 19ന് ​​അ​​ട​​ച്ചു​​പൂ​​ട്ടും

text_fields
bookmark_border
ഇ​​ൻ​​ഡ​​സ്​​​ട്രി​​യ​​ൽ ഏ​​രി​​യ​​യി​​ലെ  ക​​ഹ്റ​​മാ ശാഖ 19ന് ​​അ​​ട​​ച്ചു​​പൂ​​ട്ടും
cancel

ദോ​​ഹ: ക​​ഹ്റ​​മാ(​​ഖ​​ത്ത​​ർ ജ​​ന​​റ​​ൽ ഇ​​ല​​ക്ട്രി​​സി​​റ്റി ആ​​ൻ​​ഡ് വാ​​ട്ട​​ർ കോ​​ർ​​പ​​റേ​​ഷ​​ൻ)​​യു​​ടെ ഇ​​ൻ​​ഡ​​സ്​​​ട്രി​​യ​​ൽ ഏ​​രി​​യ​​യി​​ലു​​ള്ള ശാ​​ഖ ഏ​​പ്രി​​ൽ 19ന് ​​സ്​​​ഥി​​ര​​മാ​​യി അ​​ട​​ച്ചു​​പൂ​​ട്ടു​​മെ​​ന്ന് അ​​ധി​​കൃ​​ത​​ർ വ്യ​​ക്ത​​മാ​​ക്കി. ശാ​​ഖ അ​​ട​​ച്ചി​​ടു​​ന്ന​​തോ​​ടെ ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ​​ക്ക് മു​​ശൈ​​രി​​ബ്, അ​​ൽ​​ഖോ​​ർ, സ​​ൽ​​വാ​​റോ​​ഡ്, പ്ര​​ധാ​​ന കേ​​ന്ദ്ര​​മാ​​യ ഹി​​ലാ​​ൽ എ​​ന്നീ കേ​​ന്ദ്ര​​ങ്ങ​​ളെ ആ​​വ​​ശ്യ​​മാ​​യ സേ​​വ​​ന​​ങ്ങ​​ൾ​​ക്കാ​​യി സ​​മീ​​പി​​ക്കാ​​മെ​​ന്നും ക​​ഹ്റ​​മ വ്യ​​ക്ത​​മാ​​ക്കി.

ഞാ​​യ​​ർ മു​​ത​​ൽ വ്യാ​​ഴം വ​​രെ രാ​​വി​​ലെ 7.30 മു​​ത​​ൽ 2 വ​​രെ​​യാ​​ണ് ക​​ഹ്റ​​മ ശാ​​ഖ​​ക​​ൾ പ്ര​​വ​​ർ​​ത്തി​​ക്കു​​ക. ഇ​​വ കൂ​​ടാ​​തെ സ​​ർ​​ക്കാ​​ർ സേ​​വ​​ന കോം​​പ്ല​​ക്സു​​ക​​ളി​​ലെ ക​​ഹ്റ​​മ കൗ​​ണ്ട​​റു​​ക​​ളി​​ലും ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ​​ക്ക് വി​​വി​​ധ സേ​​വ​​ന​​ങ്ങ​​ൾ​​ക്കാ​​യി സ​​മീ​​പി​​ക്കാ​​വു​​ന്ന​​താ​​ണ്. ക​​ഹ്റ​​മ വെ​​ബ്സൈ​​റ്റി​​ൽ ല​​ഭ്യ​​മാ​​യ സ​​ർ​​വീ​​സു​​ക​​ളും മൊ​​ബൈ​​ൽ ആ​​പ്ലി​​ക്കേ​​ഷ​​നി​​ലെ സേ​​വ​​ന​​ങ്ങ​​ളും ഉ​​പ​​യോ​​ഗ​​പ്പെ​​ടു​​ത്താ​​ൻ ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ ത​​യ്യാ​​റാ​​ക​​ണ​​മെ​​ന്നും ഇ​​തി​​ലൂ​​ടെ കൂ​​ടു​​ത​​ൽ സ​​മ​​യ​​വും അ​​ധ്വാ​​ന​​വും ലാ​​ഭി​​ക്കാ​​ൻ സാ​​ധി​​ക്കു​​മെ​​ന്നും ക​​ഹ്റ​​മ അ​​റി​​യി​​ച്ചു. 

ക​​ഹ്റ​​മ​​യു​​ടെ km.qa എ​​ന്ന വെ​​ബ്സൈ​​റ്റി​​ലോ ആ​​പ്ലി​​ക്കേ​​ഷ​​നി​​ലോ രജി​​സ്​​​റ്റ​​ർ ചെ​​യ്യു​​ന്ന​​തോ​​ടെ ക​​ഹ്റ​​മ​​യു​​ടെ സേ​​വ​​ന​​ങ്ങ​​ൾ ഒ​​ാൺ​​ലൈ​​നാ​​യി ഉ​​പ​​യോ​​ഗി​​ക്കാ​​ൻ സാ​​ധി​​ക്കു​​ം. ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ, ക​​രാ​​റു​​കാ​​ർ, ക​​മ്പ​​നി​​ക​​ൾ, ക​​ൺ​​സ​​ൾ​​ട്ട​​ൻ​​റു​​ക​​ൾ എ​​ന്നി​​വ​​ക്കാ​​യി പ്ര​​ത്യേ​​കം സേ​​വ​​ന​​ങ്ങ​​ളാ​​ണ് ത​​യ്യാ​​റാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. 
ക​​ഹ്റ​​മ വെ​​ബ്സൈ​​റ്റി​​ലും ആ​​പ്ലി​​ക്കേ​​ഷ​​നി​​ലും 991 കാ​​ൾ​​സെ​​ൻ​​റ​​റു​​ക​​ളി​​ലു​​മു​​ള്ള വ്യ​​ക്തി​​ഗ​​ത വി​​വ​​ര​​ങ്ങ​​ൾ അ​​പ്ഡേ​​റ്റ് ചെ​​യ്യ​​ണ​​ം. ഇ​​ത് ക​​ഹ്റ​​മ​​യു​​മാ​​യു​​ള്ള ആ​​ശ​​യ​​വി​​നി​​മ​​യം കൂ​​ടു​​ത​​ൽ എ​​ളു​​പ്പ​​മാ​​ക്കു​​ം. പ​​വ​​ർ ഔ​​ട്ടേ​​ജ്, മാ​​സാ​​ന്ത വാ​​ട​​ക, ജ​​ല ഉ​​പ​​ഭോ​​ഗ നി​​ര​​ക്ക്, ബി​​ല്ല്, മു​​ന്ന​​റി​​യി​​പ്പ് തു​​ട​​ങ്ങി​​യ​​വ സം​​ബ​​ന്ധി​​ച്ച് ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ​​ക്ക് മെ​​സേ​​ജ് അ​​യ​​ക്കു​​ക​​യാ​​ണ് ചെ​​യ്യു​​ന്ന​​തെ​​ന്നും ഇ​​ത്ത​​രം സ​​ർ​​വീ​​സു​​ക​​ൾ ഇ​​ട​​ത​​ട​​വി​​ല്ലാ​​തെ ല​​ഭി​​ക്കാ​​ൻ വി​​വ​​ര​​ങ്ങ​​ൾ അ​​പ്ഡേ​​റ്റ് ചെ​​യ്യ​​ണ​​മെ​​ന്നും ക​​ഹ്റ​​മ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmalayalam newskahrama
News Summary - kahrama-qatar-gulf news
Next Story