Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ്മാർട്ടായി കഹ്​റമ

സ്മാർട്ടായി കഹ്​റമ

text_fields
bookmark_border
സ്മാർട്ടായി കഹ്​റമ
cancel

ദോഹ: ആരുടെയും 'കൈ'കടത്തലില്ലാത്ത സേവനങ്ങളുമായി സമ്പൂർണമായും സ്മാർട്ട്​ ആവാൻ ഒരുങ്ങുകയാണ്​ ഖത്തറിന്‍റെ ജനറൽ ഇലക്​ട്രിസിറ്റി ആൻഡ്​ വാട്ടർ കോർപറേഷൻ (കഹ്​റമ). ഉപഭോക്​താക്കൾക്കുള്ള സേവനങ്ങളെല്ലാം ഓട്ടോ​മേറ്റഡായി മാറുന്ന സ്മാർട്ട്​ പദ്ധതിയുടെ 80 ശതമാനവും പൂർത്തിയാക്കിയതായി കഹ്​റമ അറിയിച്ചു.

സ്മാർട്ട്​ കോർപറേഷനായി കഹ്​റമയെ മാറ്റുന്ന പദ്ധതികൾക്ക്​ 2014ലാണ്​ തുടക്കം കുറിച്ചത്​. ലക്ഷ്യത്തിന്‍റെ 80 ശതമാനവും നിലവിൽ പൂർത്തിയാക്കിയതായി സ്മാർട്ട്​​ സൊലൂഷൻസ്​ ഇൻഫർമേഷൻ സിസ്റ്റം അസി. ഡയറക്ടർ എൻജിനീയർ മുഹമ്മദ്​ അൽ ബദ്​ർ പറഞ്ഞു.

സ്മാർട്ട്​ നഗരങ്ങൾ എന്ന രാജ്യത്തിന്‍റെ ലക്ഷ്യത്തിന്‍റെ ഭാഗമായാണ്​ പൊതുമേഖലകളിലെ സേവനങ്ങളും സ്മാർട്ടാക്കിമാറ്റികൊണ്ട്​ ഉപഭോക്താക്കളുടെ സമയലാഭത്തിനും മികച്ച ​സേവനങ്ങൾ ഉറപ്പാക്കുന്നതിനും മുൻഗണന നൽകുന്നത്​.

നിലവിൽ കഹ്​റമയുടെ മുഴുവൻ സേവനങ്ങളും ഡിജിറ്റൽ പ്ലാറ്റ്​ഫോമുകളിൽ ലഭ്യമാക്കിതുടങ്ങി. മനുഷ്യ ഇടപെടൽ ഇല്ലാതെതന്നെ പൂർണമായും ഓട്ടോമേറ്റഡ്​ സംവിധാനങ്ങളായി മാറി -അൽ റയ്യാൻ ടി.വിക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. സാ​ങ്കേതിക പരിജ്ഞാനം ഇല്ലാത്തവർ ഉൾപ്പെടെ എല്ലാ വിഭാഗം ആളുകൾക്കും ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലാണ്​ ഡിജിറ്റൽ പ്ലാറ്റ്​ഫോമുകൾ രൂപകൽപന ചെയ്തത്​. മുഴുസമയവും ഇവയുടെ സേവനം ഉപയോഗപ്പെടുത്താനും സൗകര്യമുണ്ട്​. കോവിഡ്​ മഹാമാരി പടർന്നതോടെ മുമ്പത്തെക്കാൾ പ്രാധാന്യം കൂടി. ​കോവിഡ്​ വ്യാപന പശ്ചാത്തലത്തിൽ മുൻകരുതലിന്‍റെ ഭാഗമായി നേരിട്ടുള്ള ചില സർവിസ്​ ​സെന്‍ററുകൾ അടച്ചുപൂട്ടിയെങ്കിലും, സ്മാർട്ട്​ ​സർവിസുകൾ വഴി ഉപഭോക്താക്കൾക്ക്​ ബുദ്ധിമുട്ടില്ലാതെ തന്നെ നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞു.

കോവിഡ്​ കാലത്ത്​ എല്ലാ മേഖലയിൽനിന്നുമുള്ള ഉപഭോക്താക്കളിൽനിന്ന്​ ആവശ്യം കൂടി. കൂടുതൽ പരിചയപ്പെട്ടതിനു പിന്നാലെ ഡിജിറ്റൽ സേവനങ്ങളിൽ ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണവും വർധിച്ചു.

ഒരു ആവശ്യത്തിനായി നേരിട്ട്​ എത്തി അപേക്ഷ സമർപ്പിക്കുന്നതു​പോലെതന്നെ പ്രധാന്യം സ്മാർട്ട്​​ പ്ലാ​റ്റ്​ഫോം വഴി നൽകുന്ന അപേക്ഷകൾക്കുമുണ്ടാവും. മറ്റൊരാളുടെ ഇടപെ​ട​ലില്ലാതെതന്നെ സേവനം ഉറപ്പാക്കാനും കഴിയും.

കൂടുതൽ വേഗത്തിലും കാര്യക്ഷമമായും ഇതുവഴി കഴിയുമെന്നും അൽ ബദ്​ർ ചൂണ്ടികാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kahrama
News Summary - Kahrama
Next Story