Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകെ​ഫാ​ഖ് ര​ക്ത​ദാ​ന...

കെ​ഫാ​ഖ് ര​ക്ത​ദാ​ന ക്യാ​മ്പ്

text_fields
bookmark_border
കെ​ഫാ​ഖ് ര​ക്ത​ദാ​ന ക്യാ​മ്പ്
cancel
camera_alt

ര​ക്​​ത​ദാ​ന ക്യാ​മ്പ് ന​ട​ത്തി​യ കെ​ഫാ​ഖി​നു​ള്ള ഹ​മ​ദ് ബ്ല​ഡ് ഡൊ​ണേ​ഷ​ൻ സെ​ന്‍റ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഭാ​ര​വാ​ഹി​ക​ൾ ഏ​റ്റു​വാ​ങ്ങു​ന്നു

ദോ​ഹ: കൊ​ട്ടാ​ര​ക്ക​ര എ​ക്സ്പാ​ട്രി​യേ​റ്റ്സ് ഫ്ര​ണ്ട്‌​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഖ​ത്ത​ർ (കെ​ഫാ​ഖ്) ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. മാ​ർ​ച്ച് നാ​ലാം തീ​യ​തി ന​ട​ന്ന ക്യാ​മ്പി​ൽ സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റി​ല​ധി​കം പേ​ർ പ​ങ്കെ​ടു​ത്തു. ഹ​മ​ദ് ബ്ല​ഡ് ഡോ​ണ​ർ സെ​ന്‍റ​റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഐ.​സി.​സി പ്ര​തി​നി​ധി അ​നീ​ഷ് ജോ​ർ​ജ് മാ​ത്യു, ഐ.​സി.​ബി.​എ​ഫ് പ്ര​തി​നി​ധി ജൂ​ട്ടാ​സ് പോ​ൾ, മു​ൻ ഐ.​ഡി.​സി.​സി കോ​ഓ​ഡി​നേ​റ്റ​ർ എ​ബ്ര​ഹാം കെ. ​ജോ​സ​ഫ്, കെ​ഫാ​ഖ് ര​ക്ഷാ​ധി​കാ​രി വ​ർ​ഗീ​സ് മാ​ത്യു എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കെ​ഫാ​ഖ് പ്ര​സി​ഡ​ന്‍റ്​ ബി​ജു കെ. ​ഫി​ലി​പ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നേ​ഷ് ബാ​ബു, വ​നി​ത പ്ര​തി​നി​ധി ആ​ൻ​സി രാ​ജീ​വ്, വൈ​സ് പ്ര​സി​ഡ​ന്‍റ്​ ബി​ജു പി. ​ജോ​ൺ, ജോ.​ ​സെ​ക്ര​ട്ട​റി സ​ജി ബേ​ബി, ട്ര​ഷ​റ​ർ സി​ബി മാ​ത്യു, മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജോ​ബി​ൻ പ​ണി​ക്ക​ർ, അ​നീ​ഷ് തോ​മ​സ്, ജോ​ജി​ൻ ജേ​ക്ക​ബ്, ആ​ശി​ഷ് മാ​ത്യു എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി. ഹ​മ​ദ് ബ്ല​ഡ് ഡൊ​ണേ​ഷ​ൻ സെ​ന്‍റ​ർ കെ​ഫാ​ഖി​ന് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Blood Donation camp
News Summary - kafaq Blood Donation Camp
Next Story