ജൂനിയർ ജീനിയസ് ഖത്തർ ഇന്ന്
text_fieldsജൂനിയർ ജീനിയസ് ഖത്തർ ക്വിസ് മത്സരം സംബന്ധിച്ച വാർത്തസമ്മേളനത്തിൽ ജി.എസ്. പ്രദീപ് സംസാരിക്കുന്നു
ദോഹ: ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപിന്റെ നേതൃത്വത്തിൽ ഒരുക്കുന്ന ബഹുഭാഷാ ക്വിസ് മത്സരമായ ‘ജൂനിയർ ജീനിയസ് ഖത്തർ’ വെള്ളിയാഴ്ച ദോഹയിൽ അരങ്ങേറും. ഇംഗ്ലീഷും മലയാളവുമടങ്ങിയ മിഡ് ലാംഗ്വേജ് രീതിയിൽ നടക്കുന്ന ഇന്റർ സ്കൂൾ ക്വിസ് മത്സരം ഖത്തറിലെ വിവിധ സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികൾ മാറ്റുരക്കും.
വൈകീട്ട് 3.30 മുതൽ ന്യൂ ഐഡിയൽ ഇന്ത്യൻ സ്കൂളിൽ ആരംഭിക്കുന്ന പരിപാടിയുടെ ഫൈനൽ റൗണ്ടുകൾ വൈകീട്ട് ആറ് മണിയോടെയാണ് നടക്കുന്നത്. ആറ് റൗണ്ടുകൾ ഉൾപ്പെടുന്നതാണ് മത്സരം. ഓരോ പരാജയത്തിലും വിജ്ഞാനമുണ്ടെന്നും അതിന്റെ മൂല്യം ജീവിതത്തിൽ വലുതാണെന്നും ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. പരിപാടിയിൽ സാങ്കേതിക സഹായിയായി വിഷ്ണു കല്യാണി പ്രവർത്തിക്കും.
തുമാമ അൽസാജ് ഹോട്ടലിൽവെച്ച് ചേർന്ന വാർത്തസമ്മേളനത്തിൽ, ലാസാ ഇവന്റസ് മാനേജിങ് ഡയറക്ടർ ഗഫൂർ കാലിക്കറ്റ്, ഓപറേഷൻ -മാർക്കറ്റിങ് മാനേജർമാരായ സമീൽ അബ്ദുൽ വാഹിദ് ചാലിയം, ഷജിന നൗഷാദ് , കോഡാക്ക പ്രസിഡന്റ് മുഹമ്മദ് സിയാദ്, മെഡിഫോർട്ട് ജനറൽ മാനേജർ സത്യ, നെല്ലറ കൺട്രി മാനേജർ അഫ്സൽ, ഒബിജി മാനേജിങ് ഡയറക്ടർ ആഷിഖ് തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

