ജൂനിയർ ജീനിയസ് ഖത്തർ; ഭവൻ സ്കൂൾ ജേതാക്കൾ
text_fieldsജൂനിയർ ജീനിയസ് ഖത്തർ ക്വിസ് മത്സരത്തിലെ വിജയികൾ ജി.എസ്. പ്രദീപിനും
സംഘാടകർക്കുമൊപ്പം
ദോഹ: ലാസ ഇവന്റ്സും കോട്ടയം ജില്ല കലാസംഘടനയും (കോടാക്ക) ചേർന്ന് നടത്തിയ ജൂനിയർ ജീനിയസ് ഖത്തർ ഇന്റർ സ്കൂൾ ക്വിസ് മത്സരം ഐഡിയൽ ഇന്ത്യൻ സ്കൂളിൽ സമാപിച്ചു. പ്രശസ്ത ക്വിസ് മാസ്റ്റർ ജി.എസ്. പ്രദീപ് പരിപാടിക്ക് നേതൃത്വം നൽകി. ഖത്തറിലെ 10 ഇന്ത്യൻ സ്കൂളുകളിൽനിന്നും 160ഓളം കൂട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തു.
പ്രാഥമിക റൗണ്ടിനു ശേഷം, ഡി.പി.എസ് മോഡേൺ ഇന്ത്യൻ സ്കൂൾ, ദോഹ മോഡേൺ ഇന്ത്യൻ സ്കൂൾ, നോബിൾ ഇന്റർനാഷനൽ സ്കൂൾ, ഭവൻസ് പബ്ലിക് സ്കൂൾ, ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ, പോഡാർ പേൾ സ്കൂൾ എന്നീ ആറ് സ്കൂളുകൾ ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരച്ചു.
ഗ്രേഡ് ഒമ്പത് മുതൽ 12 വരെയുള്ള രണ്ട് വിദ്യാർഥികളാണ് ഓരോ ടീമിനെയും പ്രതിനിധീകരിച്ചത്. ആവേശകരമായ അവസാന റൗണ്ടിനുശേഷം, ഭവൻസ് സ്കൂളിലെ അലൻ രാജുവും ദർശനും ഒന്നാം സ്ഥാനം നേടി. നോബിൾ ഇന്റർനാഷനൽ സ്കൂളിലെ റാസിൻ റിയാസ്- ഇൻസാഫ് ഹുസൈൻ ടീം രണ്ടാം സ്ഥാനവും, ഡി.പി.എസ് മോഡേൺ ഇന്ത്യൻ സ്കൂളിലെ അലീന ചക്രവർത്തി- മക്ക മുഹമ്മദ് സയ്യിദ് അലി ടീം മൂന്നാം സ്ഥാനവും നേടി. ലാസ ഇവന്റ്സ് മാനേജിങ് ഡയറക്ടർ ഗഫൂർ കാലിക്കറ്റ്, കോടാക്ക പ്രസിഡന്റ് മുഹമ്മദ് സിയാദ്, സമീൽ അബ്ദുൽ വാഹിദ്, ഷെജീന നൗഷാദ്, ഫെമി ഗഫൂർ , സിനു തോമസ് , ജിഷാദ് ഹൈദർഅലി , ഷൈജു ധമനി , നഷ്വ കദീജ് , ശ്രീജിത്ത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി
സമ്മാനവിതരണ ചടങ്ങിൽ ക്വിസ് മാസ്റ്റർ ജി.എസ്. പ്രദീപ്, ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുൽ റഹ്മാൻ, ഐ.സി.ബി.എഫ് സെക്രട്ടറി റഷീദ് അലി, ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് ഓമനക്കുട്ടൻ പരുമല, ആഷിഖ്, സത്യ, അഫ്സൽ യൂസഫ്, സിനിൽ ജോർജ്, അബ്രഹാം ജോസഫ്, അബ്ദുൽ റഊഫ് കൊണ്ടോട്ടി, ജോപ്പച്ചൻ, വിഷ്ണു കല്യാണി എന്നിവരും മറ്റ് പ്രധാന കമ്യൂണിറ്റി നേതാക്കളും നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

